കൃഷിയുടെ മഹാത്മ്യം വിളിച്ചോതി വിദ്യാര്‍ഥികള്‍ വിത്തെറിഞ്ഞു
മൂവാറ്റുപുഴ: കൃഷിയുടെ മഹാത്മ്യം വിളിച്ചോതി വിദ്യാര്‍ഥികള്‍ രണ്ടാര്‍കര പാടത്ത് വിത്തെറിഞ്ഞു. മൂവാറ്റുപുഴ നിര്‍മ്മലാ കോളെജിലെ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ ആവോലി കൃഷിഭവന്റെ സഹകരണത്തോടെയാണ് തരിശ് കിടന്ന വയലിനെ പൊന്നു വിളയിക്കാനൊരുങ്ങുന്നത്.
വര്‍ഷങ്ങളായി കൃഷിയിറക്കാതെ കിടക്കുന്ന പാടശേഖരത്തിലെ 60 സെന്റിലാണ് ഇപ്പോള്‍ കുട്ടികള്‍ വിത്തിറക്കുന്നത്. 200 ഓളം എന്‍.എസ്.എസ് പ്രവര്‍ത്തകര്‍ പാടത്ത് മണ്ണൊരുക്കിയും ചളി നിരത്തിയും കള നീക്കിയും ചാണകവും ചവറും ചവിട്ടിത്താഴ്ത്തിയും ഒക്കെ കൃഷി പാഠങ്ങള്‍ പഠിച്ചു കൊണ്ടാണ് കൃഷിക്കിറങ്ങിയത്. നീണ്ട പരിശ്രമത്തിനൊടുവിലാണ് വയല്‍ കൃഷിയോഗ്യമായത് തന്നെ. ആദ്യ ഘട്ടമെന്ന നിലയില്‍ നടന്ന ഞാറ് നടല്‍ എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
യുവതീ യുവാക്കളില്‍ കൃഷിയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷൈമോന്‍ ജോസഫ് പറഞ്ഞു.
കൃഷിയോടുള്ള താല്പര്യം കുറയുന്ന കാലത്ത് എന്‍.എസ്.എസും കോളെജും കൃഷി വകുപ്പും കൈകോര്‍ത്ത് നടത്തുന്ന പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി വര്‍ഗീസ്, ബ്ലോക്ക് അംഗം ടി.എം ഹാരിസ്, കോളെജ് വൈസ് പ്രിന്‍സിപ്പല്‍ ജോസ് കാരികുന്നേല്‍, ബര്‍സാര്‍ ഫാ. ജസ്റ്റിന്‍ കണ്ണാടന്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മോഹന്‍, ആവോലി കൃഷി ഓഫീസര്‍ അഞ്ജു പോള്‍, എന്‍ എസ് എസ് പ്രവര്‍ത്തകര്‍, പാടശേഖര സമിതി അംഗങ്ങള്‍, കര്‍ഷക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."