മുത്വലാഖ് ശരീഅത്തില്‍ കൈകടത്താനുള്ള മോദിയുടെ ഹിഡന്‍ അജണ്ട: മൗലവി
ഇരിട്ടി: മുത്വലാഖ് വിഷയം ശരീഅത്തില്‍ കൈ കടത്താനുള്ള മോദിയുടെ ഹിഡന്‍ അജണ്ടണ്ടയുടെ ഭാഗവും വ്യക്തി സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നു കയറ്റവുമാണെന്നു മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി. മുഴക്കുന്നു പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏക സിവില്‍കോഡ് എന്ന പ്രചാരണവുമായി നിരന്തരം ന്യൂനപക്ഷങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഘപരിവാര്‍ ശക്തികളുടെയും കേന്ദ്ര സര്‍ക്കാറിന്റെയും ക്രൂര വിനോദം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ടി.കെ മായന്‍ അധ്യക്ഷനായി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ലീഗ് ജില്ലാ ഭാരവാഹികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മൗലവി നിര്‍വഹിച്ചു. യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ സമാഹരിച്ച പണം കൊണ്ടണ്ടു വാങ്ങിച്ച വാട്ടര്‍ കൂളര്‍ മുഴക്കുന്ന് ഹെല്‍ത്ത് സെന്ററിനും എം.യു.എം സ്‌കൂളിനും സമര്‍പ്പിച്ചു. ഇതിന്റെ ഉദ്ഘാടനം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മൂസ്സാന്‍ കുട്ടി നടുവില്‍ നിര്‍വഹിച്ചു. അഡ്വ.പി.വി മനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. അഡ്വ.മുഹമ്മദലി, ഒമ്പാന്‍ ഹംസ, സമീര്‍ പറമ്പത്ത്, നസീര്‍ നല്ലൂര്‍, സമീര്‍ പുന്നാട്, പി.കെ അഷ്‌റഫ് പ്രസംഗിച്ചു.
യുവജനറാലിക്കു ടി മഹബൂബ്, ടി.കെ മായിന്‍, ടി സക്കരിയ്യ, അസ്ലം കാക്കയങ്ങാട്, ലത്തീഫ് വിളക്കോട്, അമീന്‍ വിളക്കോട്, പി.സി ഷാനവാസ്, സാബിര്‍ നല്ലൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."