ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു
നിരവില്‍പുഴ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുറ്റ്യാടി ചുരം കയറിവരികയായിരുന്ന ടാറ്റാ ഇന്‍ഡിക്കാ കാറിനാണ് ഇന്നലെ രാവിലെ 11ഓടെ പക്രന്തളം മഖാമിന് സമീപത്തെത്തിയപ്പോള്‍ തീപിടിച്ചത്. തീപടരുന്നതിനിടെയാണ് കാറിലുണ്ടായിരുന്ന നാലുപേരും ഡോര്‍ തുറന്ന് രക്ഷപ്പെട്ടത്. തീയണക്കാന്‍ വെള്ളം ലഭ്യമല്ലാത്ത പ്രദേശമായതിനാല്‍ മലയില്‍ നിന്നുമുള്ള കുടിവെള്ളമെടുക്കുന്ന പൈപ്പ് ഉപയോഗിച്ച് തീയണക്കാന്‍ യാത്രക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടര്‍ന്ന് ഫയര്ഫോഴ്്സിനെ വിവരമറിയിക്കുകയായിരുന്നു. മാനന്തവാടിയില്‍ നിന്നും എ.എസ്.ഒ ഗിരീഷിന്റെ നേതൃത്വത്തിലുള്ള ഫയര്‍ ആന്‍ഡ് റെസ്ക്യു സംഘമെത്തിയ ശേഷമാണ് തീ പൂര്‍ണമായും അണച്ചത്. വെള്ളമുണ്ട-നിരവില്‍പ്പുഴ റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ വൈകിയാണ് ഫയര്‍ ഫോഴ്സിന് സ്ഥലത്തെത്താന്‍ കഴിഞ്ഞത്. ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നാദാപുരം സ്വദേശികളായ ഇസ്മായില്‍, മൊയ്തു, മുനീര്‍, കുഞ്ഞബ്ദുല്ല എന്നിവരാണ് കാറിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."