റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്; കണ്‍വീനറുടെ വ്യാജ ഒപ്പിട്ട് പണംതട്ടാന്‍ നീക്കമെന്ന് പരാതി
മാറഞ്ചേരി: വന്നേരി പങ്ങം റോഡ് നിര്‍മാണത്തില്‍ ക്രമക്കേടെന്നു പരാതി. തന്റെ വ്യാജ ഒപ്പിട്ടു കോണ്‍ട്രാക്ടര്‍ പണം കൈപ്പറ്റാന്‍ നീക്കം നടത്തുന്നെന്നു നിര്‍മാണ കമ്മിറ്റി കണ്‍വീനര്‍ വടക്കൂട്ട് ചൂണ്ടപ്പറമ്പില്‍ നൗഷാദ് ജില്ലാ കലക്ടര്‍ക്കു പരാതി നല്‍കി. അളവ് കണക്ക് ബുക്കില്‍ ഒപ്പില്‍ വ്യത്യാസം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങി.
വന്നേരി സ്‌കൂള്‍ സെന്റര്‍ മുതല്‍ ജില്ലാ അതിര്‍ത്തിയായ പങ്ങംവരെയുള്ള റോഡിലെ റീ ടാറിങ്ങിനും അറ്റകുറ്റപ്പണിക്കുമാണ് എം.എല്‍.എ ഫണ്ടണ്ടില്‍നിന്ന് അഞ്ചു ലക്ഷം രൂപ അനുവദിച്ചത്. ഇതിനു നിര്‍മാണ കമ്മിറ്റി രൂപീകരിച്ചു കണ്‍വീനറെയും ചെയര്‍മാനെയും തെരഞ്ഞെടുത്തിരുന്നു. കമ്മിറ്റി ഏല്‍പ്പിച്ച സ്വകാര്യ കോണ്‍ട്രാക്ടര്‍ ഏഴു മാസം മുന്‍പു നിര്‍മാണം നടത്തി. എന്നാല്‍, റോഡില്‍ ഏറ്റവും മോശമായ ഭാഗം ഒന്നുംചെയ്യാതെ പണി പൂര്‍ത്തിയാക്കിയതായി രേഖയുണ്ടണ്ടാക്കിയെന്നാണ് പരാതി. എസ്റ്റിമേറ്റ് പ്രകാരമുള്ള പണി പൂര്‍ത്തീകരിച്ചുവെന്ന് അളവ് ബുക്കില്‍ കണ്‍വീനറുടെ പേരെഴുതി വ്യാജ ഒപ്പിട്ടതായും പറയുന്നു.
എക്കാലത്തും വെള്ളക്കെട്ടായ വന്നേരി ഭാഗത്തു മാത്രം പണി ചെയ്യാത്തത് അന്വേഷിച്ചപ്പോള്‍ എസ്റ്റിമേറ്റ് പ്രകാരമുള്ള പണി നടത്തിയെന്നു പഞ്ചായത്ത് എന്‍ജിനിയര്‍ പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്നു വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തപ്പോഴാണ് തട്ടിപ്പ് പുറത്തായയത്. ഇതുസംബന്ധിച്ച് പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റുമാരോട് പരാതി പറഞ്ഞെങ്കിലും ഗൗരവത്തിലെടുത്തില്ലെന്ന് ആക്ഷേപമുണ്ട്.
ബി.ഡി.ഒ ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കിയെങ്കിലും ഫലമില്ലാതെ വന്നതോടെയാണ് നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് കലക്ടറെ സമീപിച്ചത്.
വന്നേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്കുള്ള നൂറുകണക്കിനു കുട്ടികള്‍ പോകുന്ന റോഡാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."