HOME
DETAILS
MAL
പ്രതുല്‍ ജോഷിക്ക് കന്നി അന്താരാഷ്ട്ര കിരീടം
backup
November 02 2016 | 19:11 PM
ന്യൂഡല്‍ഹി: യുവ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പ്രതുല്‍ ജോഷിക്ക് കന്നി അന്താരാഷ്ട്ര കിരീടം. ബഹ്‌റൈന്‍ ഇന്റര്‍നാഷനല്‍ ചലഞ്ച് ബാഡ്മിന്റണ്‍ കിരീടമാണ് പ്രതുല്‍ സ്വന്തമാക്കിയത്. ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരം ആദിത്യ ജോഷിയെയാണ് പ്രതുല്‍ പരാജയപ്പെടുത്തിയത്. 21-17, 12-21, 21-15 എന്ന സ്‌കോറിനാണ് പ്രതുല്‍ വിജയിച്ചത്.
ഇന്ത്യയുടെ പുരുഷ, വനിതാ ഡബിള്‍സ് ടീമുകളും ഫൈനലിലെത്തിയെങ്കിലും പരാജയം നേരിട്ടു. വിഗ്നേഷ് ദേവ്‌ലേകര്‍- രോഹന്‍ കപൂര്‍ സഖ്യം റഷ്യയുടെ എവ്ഗന്‍ജി ഡ്രെമിന്‍- ഡെനിസ് ഗ്രചേവ് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 18-21, 17-21.
വനിതാ വിഭാഗത്തില്‍ ഫറ മതര്‍- അഷ്‌ന റോയ് സഖ്യം ബഹ്‌റൈന്‍ താരം തനിഷ ക്രാസ്റ്റോയും ഇന്തോനേഷ്യയുടെ അപ്രില്‍സസി ലെജര്‍സര്‍ വരിയെല്ലയും ചേര്‍ന്ന സഖ്യത്തോടു പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍: 12-21, 18-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."