സമസ്ത ശരീഅത്ത് സംരക്ഷണ റാലി നാളെ
മലപ്പുറം: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ സമസ്ത കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ മലപ്പുറത്ത് ശരീഅത്ത് സംരക്ഷണ റാലി നടക്കും. മുസ്ലിം വ്യക്തിനിയമം എടുത്തു മാറ്റാനും മുത്വലാഖിന്റെ പേരില്‍ കുപ്രചാരണം നടത്തി ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം നിഷേധിക്കാനുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കം. ഒട്ടേറെ മതങ്ങളും ജാതികളും ഉപജാതികളുമായി കഴിയുന്ന ഇന്ത്യന്‍ സമൂഹത്തില്‍ തീര്‍ത്തും അപ്രായോഗികമായ ഏക സിവില്‍ കോഡ് രാഷ്ടീയ ലക്ഷ്യത്തിനു വേണ്ടി ദുരുപയോഗം ചെയ്യുകയാണ്. വൈകിട്ട് നാലിന് കുന്നുമ്മല്‍ എം.എസ്.പി പരിസരത്തു നിന്നാരംഭിക്കുന്ന റാലി അഞ്ചിന് സുന്നി മഹല്‍ ജങ്ഷനില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത നേതാക്കളും വിവിധ ജനപ്രതിനിധികളും പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."