HOME
DETAILS

ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് കേന്ദ്രമന്ത്രി വി.കെ സിംഗ്

  
backup
November 03 2016 | 12:11 PM

%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%9a%e0%b5%86%e0%b4%af%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%ae%e0%b5%81%e0%b4%95%e0%b5%8d%e0%b4%a4-%e0%b4%ad

ന്യൂഡല്‍ഹി :ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന അവകാശ വാദവുമായി മുന്‍ സൈനിക മേധാവി കൂടിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് രംഗത്ത്.

 

വിമുക്തഭടന്‍ രാംകിഷന്‍ ഗ്രെവാളിന്റെ മരണത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.  ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നാവശ്യപെട്ടാണ് മുന്‍ സൈനികന്‍ റാം കിഷന്‍ ഗ്രിവാല്‍ പ്രതിഷേധ പരിപാടിക്കിടെ ആത്മഹത്യ ചെയ്തത്.

 

ഹരിയാനക്കാരനായ റാം കിഷന്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മുന്‍പ് കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും വി.കെ സിംഗ് പറഞ്ഞു. എങ്കിലും കിഷന്റെ ആത്മഹത്യ ദൗര്‍ഭാഗ്യകരമായിപ്പോഴെന്നും മന്ത്രി പറഞ്ഞു.



റാം കിഷന്റെ മരണത്തിന്‍ ഒരു റാങ്ക് പെന്‍ഷന്‍ പദ്ധതിക്ക് ബന്ധമില്ലെന്നും . ഇയാള്‍ക്ക് ജീവനൊടുക്കാനാവശ്യമായ സള്‍ഫ ടാബ്ലറ്റുകള്‍ ലഭിച്ചത് എവിടെനിന്നാണെന്ന് അന്വേഷിക്കണമെന്നും വി.കെ.സിംഗ് ആവശ്യപ്പെട്ടു.

ബുധനാഴ്ച പുലര്‍ച്ചെയാണ് റാം കിഷന്‍ എന്ന വിമുക്തഭടന്‍ ജീവനൊടുക്കിയത്. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതിലെ അപാകതകളില്‍ പ്രതിക്ഷേധിച്ചാണ് ആത്മഹത്യ ചെയ്യുന്നെതെന്ന്  ഇദ്ദേഹം മകനെ വിളിച്ചറിയിച്ചിരുന്നു.

 

ജീവനൊടുക്കിയ ഭടന്റെ കുടുംബത്തെ കാണാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അടക്കമുള്ളവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതിനിടെ ഒരു ലക്ഷത്തോളം സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  7 minutes ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  15 minutes ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  29 minutes ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  an hour ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  an hour ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  2 hours ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  2 hours ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  3 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  4 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  4 hours ago