HOME
DETAILS

സുമനസുകള്‍ കനിഞ്ഞു; ഒടുവില്‍ മണലാരണ്യത്തില്‍ നിന്നും മലയാളികളടക്കമുള്ള സ്ത്രീകള്‍ നാടണഞ്ഞു

  
backup
November 03 2016 | 20:11 PM

%e0%b4%b8%e0%b5%81%e0%b4%ae%e0%b4%a8%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%a8%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%92%e0%b4%9f%e0%b5%81%e0%b4%b5-2

 

ജിദ്ദ: സഊദിയിലെ ഇന്ത്യന്‍ വീട്ടുജോലിക്കാരുടെ ദുരിന്തങ്ങള്‍ക്ക് അറുതി വരുന്നില്ല. കഴിഞ്ഞ ദിവസവും രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു വീട്ടുജോലിക്കാരികള്‍ ദമ്മാമിലെ സാമൂഹിക പ്രവര്‍ത്തകരുടെയും ഇന്ത്യന്‍ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികള്‍ പൂര്‍ത്തിയാക്കി, ദമ്മാം അഭയകേന്ദ്രത്തില്‍ നിന്നും നാട്ടിലേയ്ക്ക് മടങ്ങി.

കോട്ടയം സ്വദേശിനി ഷീബ, ചെങ്ങന്നൂര്‍ സ്വദേശിനി ചന്ദ്രമുഖി, ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനി മംഗ എന്നിവരാണ് ഏറെക്കാലത്തെ അഭയകേന്ദ്രത്തിലെ വാസം അവസാനിപ്പിച്ച് സ്വദേശത്തേയ്ക്ക് മടങ്ങിയത്.

ഒളിച്ചോടിയതുമായി ബന്ധപ്പെട്ട് നിരവധി കേസുക്കളാണ് സാമൂഹിക പ്രവര്‍ത്തകര്‍ വഴി ലഭിക്കുന്നതെന്ന് ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗം അറിയിച്ചു. പ്രതിമാസം പത്ത് മുതല്‍ 20 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നതായി ഇന്ത്യന്‍ എംബസി. കൈകാര്യം ചെയ്യാവുന്നതിലപ്പുറമുള്ള ജോലി നല്‍കുന്നതും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ജോലികള്‍ എടുപ്പിക്കുന്നതും ആവശ്യത്തിന് വിശ്രമം അനുവദിക്കാത്തതിനാലുമാണ് മിക്ക വീട്ടുജോലിക്കാരും ഒളിച്ചോടുന്നതെന്ന് എംബസി അധികൃതര്‍ പറയുന്നു.

ഷീബ ഒന്നരവര്‍ഷം മുമ്പാണ് ദമ്മാമിലെ ഒരു വീട്ടില്‍ ജോലിയ്ക്കായി എത്തിയത്. രാപകല്‍ വിശ്രമമില്ലാത്ത ജോലിയും, മോശം ജീവിതസാഹചര്യങ്ങളുമായിരുന്നെങ്കിലും, ശമ്പളം കൃത്യമായി കിട്ടിയിരുന്നു. എന്നാല്‍ നാലുമാസങ്ങള്‍ക്ക് മുമ്പ് കിഡ്‌നിയുടെ അസുഖം വന്നത് കാരണം അവരുടെ ആരോഗ്യം ക്ഷയിയ്ക്കുകയും ഒരു കൈ തളരുകയും ചെയ്തപ്പോള്‍, പഴയ പോലെ ജോലി ചെയ്യാന്‍ കഴിയാതെയായി. തുടര്‍ന്ന് സ്‌പോണ്‍സര്‍ അവരെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് പോയി ഉപേക്ഷിയ്ക്കുകയായിരുന്നു.

അഭയകേന്ദ്രം അധികാരികള്‍ അറിയിച്ചത് അനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍, ഇന്ത്യന്‍ എംബസ്സിയുടെ സഹായത്തോടെ ഷീബയ്ക്ക് യാത്രരേഖകള്‍ സംഘടിപ്പിച്ചു നല്‍കുകയായിരുന്നു.

ചന്ദ്രമുഖി എട്ടു മാസങ്ങള്‍ക്ക് മുമ്പാണ് ദമാമിലെ ഒരു സഊദി പൗരന്റെ വീട്ടില്‍ ജോലിയ്‌ക്കെത്തിയത്. എന്നാല്‍ ആറുമാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടിയില്ല. എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിയ്ക്കാന്‍ തുടങ്ങി. സഹികെട്ട് ഒരു ദിവസം ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തുകടന്ന ചന്ദ്രമതിയെ, വഴിയില്‍ കണ്ട പോലിസുകാര്‍, ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി. ഈ കേസില്‍ ഇടപെട്ട മഞ്ജു മണിക്കുട്ടനും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും നടത്തിയ അന്വേഷണത്തില്‍ ചന്ദ്രമതിയെ സ്‌പോണ്‍സര്‍ ഹുറൂബിലാക്കിയതായി മനസ്സിലായി. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സി വഴി ഔട്ട്പാസ്സ് സംഘടിപ്പിച്ചു, തര്‍ഹീല്‍ വഴി എക്‌സിറ്റ് അടിച്ചു വാങ്ങിയത്.

കടപ്പ സ്വദേശിനിയായ മംഗ മൂന്നര വര്‍ഷങ്ങള്‍ക്കു മുമ്പാണ് സഊദിയില്‍ എത്തിയത്. ആദ്യസ്‌പോണ്‍സറിന്റെ വീട്ടില്‍ ജോലി ചെയ്ത അവര്‍ക്ക് വളരെ കഷ്ടപ്പാടുകള്‍ സഹിയ്‌ക്കേണ്ടി വന്നു. ശമ്പളവും കിട്ടാതെയായപ്പോള്‍ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന്, ചില സുഹൃത്തുക്കളുടെ സഹായം തേടി. സുഹൃത്തുക്കള്‍ മറ്റൊരു സഊദിയുടെ വീട്ടില്‍ മംഗയെ ജോലിയ്ക്ക് കൊണ്ടാക്കി. ആ വീട്ടുകാര്‍ നല്ലവരായിരുന്നു.

മൂന്നു വര്‍ഷം ആ വീട്ടില്‍ കുഴപ്പങ്ങളൊന്നുമില്ലാതെ മംഗ ജോലി ചെയ്തു. ജോലി അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് തിരികെ പോകാന്‍ അവര്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍, ആ വീട്ടുകാര്‍ അവരെ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി. തുടര്‍ന്ന് അവരുടെ അഭ്യര്‍ത്ഥന മാനിച്ച്, മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി മംഗയ്ക്ക് ഔട്ട്പാസ്സ് സംഘടിപ്പിച്ചു നല്‍കി, തര്‍ഹീല്‍ വഴി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെന്‍ സി പ്രക്ഷോഭം; ആടിയുലഞ്ഞ് നേപ്പാള്‍; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായേക്കും

International
  •  8 days ago
No Image

ചന്ദ്രഗഹണ ദിവസം ബിരിയാണി കഴിച്ചു; ഹിന്ദു വികാരം വ്രണപ്പെടുത്തി; യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

National
  •  8 days ago
No Image

കരച്ചിൽ കാരണം ഉറങ്ങാൻ കഴിയുന്നില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ ഫ്രിഡ്ജിൽ അടച്ചുവെച്ച് അമ്മ

National
  •  8 days ago
No Image

അന്താരാഷ്ട്ര വിദ്യാർഥികളിൽ 40 ശതമാനവും ഇന്ത്യക്കാർ; ഇനി അധികം ഇന്ത്യൻ വിദ്യാർഥികൾ വേണ്ട; ഈ രാജ്യം ഇന്ത്യൻ വിദ്യാർഥികളുടെ 80% വിസ അപേക്ഷകളും തള്ളി

National
  •  8 days ago
No Image

സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ല; പൊലിസ് ദാസ്യവേല അവസാനിപ്പിക്കണം; എട്ടുമാസം കഴിഞ്ഞാല്‍ യുഡിഎഫ് അധികാരത്തിലെത്തുമെന്ന് രമേശ് ചെന്നിത്തല

Kerala
  •  8 days ago
No Image

ഇസ്‌റാഈല്‍ അക്രമണം ഖത്തർ അമീറിനെ ഫോണിൽ വിളിച്ചു ഇന്ത്യൻ പ്രധാനമന്ത്രി 

qatar
  •  8 days ago
No Image

പോയി പോയി! മസ്കിൻ്റെ എല്ലാം പോയി; ഓറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ഇനി ലോക സമ്പന്നൻ

International
  •  8 days ago
No Image

ഷാർക്ക് ഇന്റർസെക്ഷനിൽ നാല് ദിവസത്തെ താൽക്കാലിക ഗതാഗത നിയന്ത്രണം; അഷ്​ഗൽ

qatar
  •  8 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിനിക്കും മലപ്പുറം സ്വദേശിനിക്കും രോഗം സ്ഥിരീകരിച്ചു

Kerala
  •  8 days ago
No Image

ഖത്തർ അമീറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  8 days ago