HOME
DETAILS

മഞ്ചേരിയില്‍ കഞ്ചാവ് വേട്ട; മൂന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍

  
backup
November 04 2016 | 03:11 AM

%e0%b4%ae%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%b5%e0%b5%87-2

 

മഞ്ചേരി: എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പ്രത്യേക റെയ്ഡില്‍ മൂന്നേകാല്‍ കിലോ കഞ്ചാവുമായി മൂന്നുപേര്‍ പിടിയിലായി. പുല്‍പ്പറ്റ കണ്ണിയന്‍വീട്ടില്‍ ഫിറോസ് റഹ്മാന്‍ (31), തിരുവനന്തപുരം പൂജപുര സ്വദേശി ശിബു(28), കാവനൂര്‍ ഇരിവേറ്റി നെല്ലിക്കാപറമ്പില്‍ വീട്ടില്‍ ദിലീഷ്(29) എന്നിവരാണ് മഞ്ചേരി, കാവനൂര്‍ ഇരിവേറ്റി, മലപ്പുറംടൗണ്‍ഹാള്‍ പരിസരം എന്നിവിടങ്ങളില്‍ നിന്നായി പിടിയിലായത്. പ്രതി ഫിറോസ്‌റഹ്മാന്‍ സ്‌കൂട്ടറില്‍ മൂന്നു കിലോ കഞ്ചാവുപൊതികളുമായി പോവുന്നതിനിടെ മഞ്ചേരി കിടങ്ങഴിയില്‍ വച്ചാണ് പിടിയിലായത്. ഈ കഞ്ചാവ് കെട്ടുകള്‍ തമിഴ്‌നാട്ടിലെ പഴനിയില്‍ നിന്നും പൊള്ളാച്ചിയിലെത്തിച്ച ശേഷം കെ.എസ്.ആര്‍.ടി.സി വഴി മലപ്പുറത്തും തുടര്‍ന്ന് മഞ്ചേരിയിലുമെത്തിച്ചാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. കഞ്ചാവു പൊതികള്‍ ചെറിയ പേക്കുകളാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണിയാള്‍ ചെയ്തുവരുന്നതെന്ന് സര്‍ക്ക്ള്‍ ഇന്‍സ്‌പെക്ടര്‍ ബി. ബൈജു പറഞ്ഞു.
തിരുവന്തപുരം പൂജപ്പുര സ്വദേശി ഷിബുവിനെ മലപ്പുറം ടൗണ്‍ഹാള്‍ പരിസരത്തുവച്ചാണ് പിടികൂടിയത്. ഇയാളില്‍ നിന്നും 130 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. തേപ്പുതൊഴിലിനായാണിയാള്‍ മലപ്പുറത്തെത്തിയത്. ജോലി കഴിഞ്ഞു മറ്റു സമയങ്ങളില്‍ കഞ്ചാവ് ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുകയാണിദ്ദേഹം. കാവനൂര്‍ സ്വദേശി ദിലീഷില്‍ നിന്നും 130ഗ്രാം കഞ്ചാവും കഞ്ചാവു വില്‍പ്പനക്കായി ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചക്കു 12മണിയോടെയാണിയാള്‍ പിടിയിലായത്. അന്യസംസ്ഥാനക്കാര്‍ വഴി ജില്ലയില്‍ കഞ്ചാവ് എത്തുന്ന കേന്ദ്രങ്ങളില്‍ നിന്നാണ് ഇയാള്‍ കഞ്ചാവു പൊതികള്‍ വാങ്ങി ആവശ്യകാര്‍ക്കു നല്‍കുന്നത്. മഞ്ചേരിയിലും പരിസരങ്ങളിലും ആവശ്യക്കാര്‍ക്ക് യഥേഷ്ടം കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാള്‍. ഇയാള്‍കെതിരേ വേറെയും കേസുകളുണ്ട്. മുഖ്യപ്രതി ഫിറോസ് റഹ്മാനെ വടകര നാര്‍കോട്ടിക്ക് കോടതിയിലും മറ്റു രണ്ടു പ്രതികളെ മഞ്ചേരി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലും ഹാജരാക്കി. മഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി. ബൈജുവിന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഓഫിസര്‍മാരായ എസ്. സുരേഷ്‌കുമാര്‍, വി. രാധാകൃഷ്ണന്‍, യു. കുഞ്ഞാലന്‍കുട്ടി, ജയപ്രകാശ്, ബാലകൃഷ്ണന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് എന്‍ഐടിയിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

Kerala
  •  a month ago
No Image

ആര്യനാട് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ വയോധികൻ മരിച്ചു

Kerala
  •  a month ago
No Image

കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  a month ago
No Image

എഥനോൾ കലർത്തിയ പെട്രോൾ: വാഹനങ്ങൾക്ക് ഗുണമോ ദോഷമോ?

auto-mobile
  •  a month ago
No Image

ഖോർ ഫക്കാനിൽ ഭൂചലനം: നാശനഷ്ടങ്ങളില്ലെന്ന് എൻസിഎം

uae
  •  a month ago
No Image

ഏഷ്യകപ്പ് 2025 ഇന്ത്യ-പാകിസ്ഥാൻ മത്സരം; ടിക്കറ്റുകൾ എത്തും മുന്നേ വ്യാജൻമാർ സജീവം, ജാ​ഗ്രത

uae
  •  a month ago
No Image

ബി.ജെ.പി മുന്‍ വക്താവായ അഭിഭാഷകയെ ബോംബെ ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു; വിവാദം

National
  •  a month ago
No Image

ഇന്ത്യൻ കടൽ കടന്ന ഫൈവ് ഡോർ ജിംനിയുടെ ഡെലിവറി നിർത്തിവച്ചു

auto-mobile
  •  a month ago
No Image

സായുധ സേനകളുടെ പ്രവർത്തന ശേഷി വർധിപ്പിക്കാൻ 67,000 കോടി രൂപയുടെ പദ്ധതി; അം​ഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

National
  •  a month ago
No Image

സൂരജ് വധക്കേസ്; സിപിഎം പ്രവര്‍ത്തകന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

Kerala
  •  a month ago