കെ.രാധാകൃഷ്ണനെതിരേ കേസെടുക്കണമെന്ന് സുധീരന്
കായംകുളം: വടക്കാഞ്ചേരി സംഭവത്തില്‍ പീഡനത്തിനിരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണനെതിരേ കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്.
ക്വട്ടേഷന്‍, ഗുണ്ട വിളയാട്ടങ്ങള്‍ക്കും സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയ്ക്കുമെതിരേ കായംകുളത്ത് ഡിസിസി നടത്തുന്ന സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാധാകൃഷ്ണന് യുവതിയുടെ പേരു വെളിപ്പെടുത്തിയത് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. വടക്കാഞ്ചേരി, എറണാകുളം സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരേ സിപിഎം നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്.
ജനങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി സിപിഎമ്മിന് നടപടി എടുക്കേണ്ടി വന്നതാണ്. കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികളായ വിഷയത്തില്‍ 24 മണിക്കൂറിനകം പാര്‍ട്ടി നടപടി സ്വീകരിച്ചു.
ക്രിമിനല്‍ ഗുണ്ടാ പശ്ചാത്തലമുള്ള ഒരാള്‍ക്കും കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ സ്ഥാനമുണ്ടാകില്ലന്നും വി.എം.സുധീരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."