HOME
DETAILS
MAL
എന്‍.ഡി.ടി.വി നിരോധനം സ്വേച്ഛാധിപത്യ പ്രവണത: സുധീരന്‍
backup
November 06 2016 | 02:11 AM
തിരുവനന്തപുരം: എന്‍.ഡി.ടി.വിയുടെ ഹിന്ദി വാര്‍ത്താ ചാനലിന്റെ ഒരു ദിവസത്തെ സംപ്രേഷണത്തിന് നിരോധനമേര്‍പെടുത്തിയ നടപടി കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ പ്രവണതയാണ് പ്രകടമാക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. ഏകപക്ഷീയമായ കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. പ്രതിഷേധാര്‍ഹമായ ഇത്തരം നടപടികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.
കടന്നുകയറ്റത്തില്‍ നിന്ന് പിന്തിരിയണം: ഐ.എന്‍.എല്‍
കോഴിക്കോട്: ഭീകരാക്രമണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്‍.ഡി.ടി.വി ഇന്ത്യയ്ക്ക് വിലക്ക് പ്രഖ്യാപിച്ച നടപടി മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നു കയറ്റമാണെന്ന് ഐ.എന്‍.എല്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."