അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം സംരക്ഷിക്കുന്നു : സി പി ഐ
മലപ്പുറം : പുള്ളിപ്പാടം വില്ലേജ് ഓഫീസര്‍ , സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം രാത്രിസമയത്ത് വില്ലേജ് ഓഫീസ് തുറന്നു പ്രവര്‍ത്തിക്കുന്നതു കണ്ട് നാട്ടുകാര്‍ വില്ലേജ് ഓഫീസ് ഉപരോധിക്കുകയും വിവരം ജില്ലാ കലക്‌ട്രേറ്റില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ആയതിന്റെ ഫലമായി ഡെപ്യൂട്ടി കലക്ടര്‍ , നിലമ്പൂര്‍ തഹസില്‍ദാര്‍ മറ്റു ഡെപ്യുട്ടി തഹസില്‍ദാര്‍മാര്‍ എന്നിവര്‍ വില്ലേജ് ഓഫീസില്‍ എത്തുകയും വില്ലേജ് ഓഫീസറില്‍ നിന്ന് 16500 രൂപയും മിച്ചഭൂമി പ്രശ്‌നമുള്ള വിവിധ സ്ഥലങ്ങളുടെ പ്രമാണങ്ങളും പേരെഴുതാത്ത നികുതി ശീട്ടുകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. ഓഫീസിന് തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ രവി പ്രസാദിന്റെ റൂമില്‍ നിന്നും വിവിധ സ്ഥലങ്ങളുടെ രേഖകളും നികുതി ശീട്ടുകളും 8500 രൂപയും നേരിട്ട് പിടിച്ചെടുക്കുകയുണ്ടായി.
സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും വില്ലേജ് ഓഫീസര്‍ക്കോ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ക്കോ എതിരെ നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം മടിക്കുകയാണ്.അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് ജില്ലാ ഭരണകൂടം ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.
ഇവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് പാര്‍ട്ടി തയ്യാറാവുമെന്നും സി പി ഐ ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനായി പോരാട്ടം തുടരും : ഇ.ടി
വാഴക്കാട്: അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശ സംരക്ഷത്തിനായി പോരാട്ടം തുടരുമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി.
ക്യാംപസുകളിലും ജയിലുകളിലും ഉള്‍പ്പെടെയുള്ള ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെയും പാര്‍ലമെന്റിലും പോരാടും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണവും ജില്ലാ യൂത്ത്‌ലീഗ് ഭാരവാഹികള്‍ക്കുള്ള സ്വീകരണ സമ്മേളനവും വാഴക്കാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉപഹാര സമര്‍പ്പണവും സി.എച്ച് സ്‌പോര്‍ട്‌സ് അക്കാദമി ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. എം.എ കബീര്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.മോയിന്‍കുട്ടി, ടി.വി ഇബ്രാഹിം എം.എല്‍.എ, പി.എ ജബ്ബാര്‍ ഹാജി, മുജീബ് കാടേരി, അഡ്വ.എം.കെ നൗഷാദ്, ഹമീദ് മാസ്റ്റര്‍,കെ.എം മമ്മദ്കുട്ടി,മലയില്‍ അബ്ദുറഹ്മാന്‍, ടി.പി അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."