HOME
DETAILS

യു.എസില്‍ പലയിടത്തും വന്‍ പ്രതിഷേധം

  
backup
November 09 2016 | 19:11 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b2%e0%b4%af%e0%b4%bf%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%b5%e0%b4%a8%e0%b5%8d

കാലിഫോര്‍ണിയ: അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതില്‍ കാലിഫോര്‍ണിയയില്‍ കടുത്ത പ്രതിഷേധം. കോളജ് കാംപസുകളിലും തെരുവുകളിലും സാധാരണക്കാരും വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തിറങ്ങി. ട്രംപിന്റെ വിജയ പ്രസംഗത്തിന് ശേഷമാണ് അക്രമസംഭവങ്ങള്‍ രൂക്ഷമായത്. പ്രക്ഷോഭകാരികള്‍ ട്രംപിന്റെ കോലം കത്തിച്ചു. വെസ്റ്റ്‌വുഡ് ബോലെവാര്‍ഡിലാണ് പ്രക്ഷോഭം കൂടുതല്‍ ശക്തം.
അതേസമയം, പ്രക്ഷോഭത്തിനിടെ ചിലയിടങ്ങളില്‍ തീപ്പിടുത്തമുണ്ടായി. ആളപായങ്ങളില്ലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ ജയം തങ്ങളുടെ ഹൃദയം തകര്‍ത്തതായി പ്രതിഷേധക്കാര്‍ പറഞ്ഞു. ഓക്‌ലന്‍ഡില്‍ പ്രതിഷേധക്കാര്‍ ട്രിബ്യൂണ്‍ ന്യൂസ്‌റൂമിന്റെ വാതില്‍ തല്ലിതകര്‍ത്തു. ഇവിടെ നാശനഷ്ടങ്ങള്‍ നിരവധിയാണെന്ന് പൊലിസ് വ്യക്തമാക്കി.
യു.സി സാന്‍ഡിയാഗോയിലെ ലാ ജോല കാംപസില്‍ 500ലധികം വരുന്ന വിദ്യാര്‍ഥികള്‍ ട്രംപിനെതിരേ മുദ്രാവാക്യം മുഴക്കുകയും ഇത് ഞങ്ങളുടെ പ്രസിഡന്റല്ല എന്ന് ഉച്ചത്തില്‍ പറയുകയും ചെയ്തു. വിദ്യാര്‍ഥികള്‍ ഉച്ചയോടെ പിരിഞ്ഞു പോയതായും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സാന്‍ഡിയാഗോ പൊലിസ് പറഞ്ഞു. ലോസ് ആഞ്ചലസിലും യു.സി സാന്‍ഡാ ക്രൂസിലും യു.സി ഇര്‍വിനും പ്രകടനങ്ങള്‍ നടന്നു. തീരദേശ മേഖലയില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു സ്ത്രീക്ക് വാഹനമിടിച്ച് പരുക്കേറ്റിട്ടുണ്ട്. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെന്നൈയിൽ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‌വെയർ എൻജിനീയറും സുഹൃത്തും മരിച്ചു

National
  •  a month ago
No Image

പി.പി അഫ്താബിന് അന്താരാഷ്ട്ര ഫോട്ടോഗ്രഫി അവാര്‍ഡ്

International
  •  a month ago
No Image

കൂത്തുപറമ്പ് സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു

uae
  •  a month ago
No Image

വേമ്പനാട് കായലിൽ നിന്ന് കക്ക വാരാൻ പോയ 12 തൊഴിലാളികൾ കായൽ പായലിൽ കുടുങ്ങി

Kerala
  •  a month ago
No Image

തടവുകാരനെ കാണാനെത്തിയ പെൺകുട്ടിയോട് മോശമായി പെരുമാറിയ ജയിലർക്ക് സസ്പെൻഷൻ

latest
  •  a month ago
No Image

മധ്യപ്രദേശില്‍ കുടിലിന് തീ പിടിച്ച് മുത്തശ്ശനും 2 പേരക്കുട്ടികളും മരിച്ചു

National
  •  a month ago
No Image

അല്ലു അര്‍ജുന്റെ വീടിന് നേരെ ആക്രമണം: സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തു

National
  •  a month ago
No Image

രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകുന്നതിന് ഒരു അയോഗ്യതയുമില്ല, സതീശനെതിരെ ആ പ്രസ്താവന പാടില്ലായിരുന്നു- കെ സുധാകരന്‍

Kerala
  •  a month ago
No Image

വയനാട് ഉരുള്‍പൊട്ടല്‍: പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി

Kerala
  •  a month ago
No Image

വനനിയമ ഭേദഗതിയില്‍ കേരള കോണ്‍ഗ്രസിന് അതൃപ്തി; ജോസ് കെ മാണി മുഖ്യമന്ത്രിയെ കാണും

Kerala
  •  a month ago