പുനരധിവാസ കുടുംബങ്ങളുടെ വീടു നിര്‍മാണം പൂര്‍ത്തിയാകുന്നു
കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയിലെ മാളത്തുംപാറ കോളനിവാസികളുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാകുന്ന 16 വീടുകളുടെ താക്കോല്‍ ദാനം അടുത്തമാസം നടക്കും. സ്ഥാപനത്തിന്റെ 500 മീറ്റര്‍ മാറിയുള്ള സ്ഥലത്താണു പുനരധിവാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നേരത്തെ നിശ്ചയിച്ചതുപ്രകാരം കോളനിയിലെ കുടുംബങ്ങള്‍ക്കുള്ള ഭൂമിയും റോഡും വൈദ്യുതിയും കമ്മ്യൂണിറ്റി ഹാളും സര്‍വകലാശാല നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ നിന്നാണു നിര്‍മാണപ്രവര്‍ത്തനം നടക്കുന്നത്. കോളനിയിലെ ആറുകുടുംബങ്ങളിലെ അംഗങ്ങള്‍ക്കു താല്‍ക്കാലിക ജോലിയും നല്‍കി കഴിഞ്ഞതായി രജിട്രാര്‍ ഡോ. എ രാധാകൃഷ്ണന്‍ നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടാത്തതാണു സ്ഥിരം ജോലിയെന്ന കാര്യം. സ്ഥിരം ജോലിയെന്നതു പ്രാവര്‍ത്തികമല്ലെന്നും അതു കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇനി പത്തുകോടിയുടെ ജലവിതരണ പദ്ധിയാണു സര്‍വകലാശാലയില്‍ നടപ്പിലാക്കേണ്ടത്. മൂന്നാംകടവില്‍ നിന്നു പൈപ് വഴി കാംപസിലേക്കു ജലമെത്തിക്കുവാന്‍ സര്‍ക്കാര്‍ ഫണ്ടിന് അനുമതിയും നല്‍കി കഴിഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ജയപ്രസാദ്, കെ.ജി രാജഗോപാല്‍, ഡോ. ടികെ അനീഷ് കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."