HOME
DETAILS

ജില്ലാപഞ്ചായത്ത് പദ്ധതി വീഴ്ച; 20 നകം റിപ്പോര്‍ട്ട് നല്‍കണം

  
backup
November 10 2016 | 03:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf

കാസര്‍കോട്:    ജില്ലാ പഞ്ചായത്ത് പദ്ധതികളുടെ വീഴ്ച സംബന്ധിച്ച് സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെയും എ.ജി ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഈമാസം 20 നകം നിയമാനുസൃത മറുപടി നല്‍കണമെന്നു ജില്ലാ പഞ്ചായത്ത് യോഗം നിര്‍ദേശിച്ചു. 2013-14, 2014-15 വര്‍ഷത്തേക്കുള്ള സംസ്ഥാന ഓഡിറ്റ് വകുപ്പിന്റെ റിപ്പോര്‍ട്ടും 2011-12 മുതല്‍ 2015-16 വര്‍ഷത്തേക്കുളള എ.ജി ഓഡിറ്റ്  റിപ്പോര്‍ട്ടുമാണ് അവതരിപ്പിച്ചത്. നടപ്പിലാക്കിയ പല പദ്ധതികളും  ഓഡിറ്റ് അന്വേഷണങ്ങള്‍ക്കു കൃത്യമായി റിപ്പോര്‍ട്ട് ചെയ്യാത്തതിനാലാണു വീഴ്ചയായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടത്. നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഇതിനെ ഗൗരവമായി കണക്കിലെടുക്കണം. ജില്ലാ പഞ്ചായത്ത്  സ്ഥിരംസമിതികള്‍ ഇനി മുതല്‍ നടപ്പാക്കുന്ന പദ്ധതികള്‍ കൃത്യമായി മോണിറ്ററിങ് നടത്തും. ഈ മാസം 20 നകം റിപ്പോര്‍ട്ട് ഓഡിറ്റ് വകുപ്പിനും ജില്ലാ പഞ്ചായത്തിനും ലഭ്യമാക്കുന്നതിനു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കര്‍ശന നിര്‍ദേശം നല്‍കി. വിവിധ വകുപ്പുകള്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫയലുകള്‍ കൃത്യമായി പരിശോധിച്ചു സംസ്ഥാന ഓഡിറ്റ് വകുപ്പിനു മറുപടി നല്‍കുന്നതില്‍ വീഴ്ച സംഭവിച്ചതായി യോഗം വിലയിരുത്തി.
    ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ അധ്യക്ഷനായി. സെക്രട്ടറി ഇ.പി രാജ്‌മോഹന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, അംഗങ്ങളായ ഹര്‍ഷാദ് വൊര്‍ക്കാടി, ജോസ് പതാലില്‍, എം കേളുപ്പണിക്കര്‍, ഇ പത്മാവതി, കെ ശ്രീകാന്ത്, ഷാനവാസ് പാദൂര്‍, പുഷ്പ അമേക്കള, പി.വി പത്മജ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം ഗൗരി, എ.കെ.എം അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago