HOME
DETAILS
MAL
നോട്ട് നിരോധനം; 1000 രൂപ എടുക്കില്ലെന്നറിഞ്ഞ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു
backup
November 10 2016 | 10:11 AM
ഉത്തര്‍പ്രദേശ്:പ്രധാനമന്ത്രിയുടെ പുതിയ നോട്ട് നിരോധനത്തെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സ്ത്രീ കുഴഞ്ഞു വീണു മരിച്ചതായി റിപ്പോര്‍ട്ട്. ഖുശിനഗര്‍ ജില്ലയിലാണ് സംഭവം. തന്റെ കൈവശമുള്ള രണ്ട് ആയിരം രൂപാ നോട്ടുമായി ബാങ്കിലെത്തിയപ്പോഴാണ് ആയിരം രൂപ അസാധുവായ കാര്യം തീര്ഥരജി എന്ന നാല്പതുകാരി അറിയുന്നത്. ഇനി തന്റെ കൈവശമുള്ള നോട്ടുകൊണ്ട് ഒരു കാര്യവുമില്ല എന്ന് തെറ്റിദ്ധരിച്ച സ്ത്രീ ബാങ്കിനു മുന്നില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
1000 ത്തിന്റെ രണ്ട് നോട്ടുകളും ബാങ്ക് പാസ് ബുക്കുമായി മരിച്ച് കിടക്കുന്ന തീര്ത്ഥരജിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീയുടെ മരണത്തെ കുറിച്ച് അന്വേഷണം നടത്താന്‍ ഖുശിനഗര്‍ ജില്ലാമജിസ്ട്രേറ്റ് ശംഭു കുമാര്‍ റവന്യൂ വകുപ്പിലെ ഉദ്യേഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."