HOME
DETAILS
MAL
ഇനി മെട്രോ ട്രെയിന്‍ ഓടിക്കാന്‍ ഡ്രൈവര്‍ വേണ്ട
backup
May 18 2016 | 18:05 PM
ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ ഡ്രൈവറില്ല മെട്രോ ട്രെയിനിന്റെ പരീക്ഷണയോട്ടം ഡി.എം.ആര്.സി (ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന്) നടത്തി. ഇന്ത്യയിലെ പൊതുഗതാഗത സംവിധാനത്തിലെ നാഴികക്കാലാണ് പുതിയ ട്രെയിനിന്റെ പരീക്ഷണം. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ചേര്‍ന്നു പരീക്ഷണയോട്ടം ഫ്ളാഗ് ഓഫ് ചെയ്തു. ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറില്‍ 37-38 കിലോമീറ്ററാണ്. ആദ്യ ഘട്ടത്തില്‍ 30-32 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ ഓടുന്നത്.
മുകുന്ദ്പുര്‍ ഡിപ്പോയില്‍ നിന്നു ശിവ് വിഹാര്‍ വഴി മജില്സ് പാര്‍ക്കു വരെയാണു പരീക്ഷണയോട്ടം നടത്തിയത്. ഈ വര്‍ഷം അവസാനത്തോടെ മുകുന്ദപുര്‍- ശിവ് വിഹാര്‍, ജനകപുരി- ബൊട്ടാണിക്കല്‍ ഗാര്ഡന് റൂട്ടുകളില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഓടിത്തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."