HOME
DETAILS
MAL
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം; നോട്ട് മാറ്റാം, പക്ഷേ പുതിയ അക്കൗണ്ട് തുടങ്ങണം..
backup
November 13 2016 | 08:11 AM
പട്ടാമ്പി: സംഭവം എ.ഡി.ബി.ഐയുടെ പട്ടാമ്പി ശാഖയിലാണ്. ബാങ്കിലെ ഒരു വിഭാഗം ജീവനക്കാരാണ് നോട്ട് മാറ്റാന്‍ വരുന്നവരെ നിര്‍ബന്ധമായി പുതിയ അക്കൗണ്ട് തുടങ്ങാന്‍ പ്രേരിപ്പിക്കുന്നത്.
അക്കൗണ്ട് തുടങ്ങാന്‍ താല്പ്പര്യമില്ലാത്തവര്ക്കാവട്ടെ ചില്ലറയാക്കാന്‍ കൊണ്ടുവന്ന പണത്തില്‍ ആയിരത്തിനു മാത്രം ചില്ലറ നല്കി മടക്കി അയയ്ക്കുകയാണ്. നിവൃത്തിയില്ലാതെ ആയിരത്തിനു മാത്രം ചില്ലറ വാങ്ങി പോകുന്നവരും പുതിയ അക്കൗണ്ട് തുടങ്ങുന്നവരും ഉണ്ട്.
പുതിയ അക്കൗണ്ട് തുടങ്ങുന്നതിലൂടെ ലഭിക്കുന്ന കമ്മീഷന് കരസ്ഥമാക്കുകയാണ് ഇതിലൂടെ ജീവനക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."