HOME
DETAILS
MAL
സര്‍ക്കാരിലേക്കുള്ള നികുതികള്‍ പഴയ നോട്ടുകളില്‍ സ്വീകരിക്കും; ധനമന്ത്രി തോമസ് ഐസക്
backup
November 13 2016 | 14:11 PM
ആലുവ: സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങള്‍, കെ.എസ്.ഇ.ബി, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തുടങ്ങിയവയിലേക്കുള്ള നികുതികളെല്ലാം തിങ്കളാഴ്ച വൈകിട്ട് വരെ പഴയ നോട്ടുകളില്‍ അടയ്ക്കാന്‍ കഴിയുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.
ആലുവയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ നോട്ടുകള്‍ സുലഭമാകുന്നത് വരെ ഇതിനുള്ള കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഡല്‍ഹിയിലേക്ക് പുറപ്പെട്ട ധനമന്ത്രി കേന്ദ്രധനമന്ത്രിയെ നേരില്‍ കാണുവാന്‍ ശ്രമിക്കുമെന്നും വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സര്‍ക്കുലറില്‍ തിങ്കളാഴ്ച വരെ പഴയ നോട്ടുകളില്‍ നികുതികളും മറ്റും സ്വീകരിക്കാമെന്നാണ് അറിയിച്ചിട്ടുള്ളത്. അതിനാല്‍ ചൊവ്വാഴ്ച സ്വീകരിക്കുമോയെന്നത് ഇപ്പോള്‍ പറയുവാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."