ശുചിത്വ സന്ദേശ വിളംബരജാഥ നടത്തി
പെരുമ്പാവൂര്‍: നഗരസഭയുടെ ശുചിത്വ സന്ദേശ വിളംബരജാഥ സുഭാഷ് മൈതാനിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സതി ജയകൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരത്തിലെ വിവിധ സ്‌കൂളുകളായ അമൃത വിദ്യാലയം, ജെ.വി.എച്ച്.എസ്.എസ് ഇരിങ്ങോള്‍, ജി.ജി.എച്ച്.എസ്.എസ് പെരുമ്പാവൂര്‍, ബോയ്‌സ് എച്ച്.എസ്.എസ് പെരുമ്പാവൂര്‍, എന്‍ലൈറ്റ് കോളജ്, ആശ്രമം സ്‌കൂള്‍, പ്രീമിയര്‍ കോളജ്, എം.ഇ.റ്റി പബ്ലിക് സ്‌കൂള്‍, രാജഗിരി കോളജ് എന്നിവിടങ്ങളിലെ 800 ഓളം വിദ്യാര്‍ഥികള്‍ ജാഥയില്‍ അണിനിരന്നു.
നഗരത്തിലെ വീടുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമെത്തി ശുചിത്വ സര്‍വേയും ബോധവല്‍ക്കരണവും നടത്തി.
കുട്ടികള്‍ക്കൊപ്പം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷ വിനയന്‍, സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷരായ സുലേഖ ഗോപാലകൃഷ്ണന്‍, സജീന ഹസന്‍, വത്സല രവികുമാര്‍, ജസി എജി, കെ.എം അലി, മറ്റ് കൗണ്‍സിലര്‍മാര്‍, സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനിലെ സജി സെബാസ്റ്റ്യന്‍, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കരോളിന്‍, നഗരസഭ സെക്രട്ടറി റ്റി.എസ് സൈഫുദ്ദീന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്‍.ടി ശശികുമാര്‍, നഗരസഭ ജീവനക്കാര്‍, കുടുംബ ശ്രീ പ്രവര്‍ത്തകര്‍, വാര്‍ഡ് തല സാനിട്ടേഷന്‍ പ്രവര്‍ത്തകര്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."