HOME
DETAILS

വിസ്മയമായി സ്‌കൂള്‍ ശാസ്‌ത്രോത്സവം

  
backup
November 15 2016 | 06:11 AM

%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d

എന്തൊരു ചന്തം !

ചട്ടഞ്ചാല്‍: സമയം രാവിലെ 10.30. പന്തലുകളില്‍ പലയിടങ്ങളിലായി ഒതുങ്ങിയിരിക്കുന്ന കുട്ടികള്‍.അപ്പോഴേക്കും മൈക്കിലൂടെ നിര്‍ദേശമെത്തി. മത്സരങ്ങള്‍ ആരംഭിക്കുന്നു. അധികം വൈകിയില്ല അവര്‍ക്കിടയില്‍ പൂക്കള്‍ വിരിഞ്ഞു. വര്‍ണക്കുടകള്‍ നിവര്‍ന്നു തുടങ്ങി.
 ചന്ദനത്തിരിയുടെ സുഗന്ധം പരക്കുന്നു. വലിയ വീടുകള്‍, മേശകള്‍, കസേരകള്‍ എന്നുവേണ്ട വര്‍ണ നൂലുകളില്‍ വരെ വിസ്മയം വിരിഞ്ഞു. മൂന്നു മണിക്കൂര്‍ കൊണ്ട് കൊച്ചുപ്രതിഭകളുടെ കരവിരുതില്‍ പിറന്നു വീണ ഉല്‍പന്നങ്ങളെ നോക്കി എല്ലാവരും പറഞ്ഞത് ഒന്ന് മാത്രമായിരുന്നു. വിസ്മയം തന്നെ!. പ്രവൃത്തി പരിചയമേളയില്‍ മുത്തുകള്‍, പ്രകൃതിദത്ത നാരുകള്‍, ഈറ, മുള, ചിരട്ട, എന്ന് വേണ്ട പാഴ്‌വസ്തുക്കളില്‍ വരെ  ഭാവനകളും, വൈഭവങ്ങളും പ്രകടമായി.
മരപ്പണി, ലോഹത്തകിടിലുള്ള കൊത്തുപണി, ചോക്ക് നിര്‍മാണം, ബുക്ക് ബൈന്റിങ്, വെജിറ്റബിള്‍ പ്രിന്റിങ്, ചന്ദനത്തിരി നിര്‍മാണം, കളിപ്പാട്ടനിര്‍മാണം, ചിത്രത്തുന്നല്‍, ശീലക്കുട നിര്‍മാണം എന്നിവയിലെല്ലാം മത്സരങ്ങള്‍ നടന്നു.
കടലാസുകൊണ്ടുള്ള പൂക്കളുടെ നിര്‍മാണത്തില്‍ ''മിനി ഫ്‌ളവര്‍ ഷോ''തന്നെ കുട്ടികളൊരുക്കി. വീട്ടുമുറ്റത്തെ ചെമ്പരത്തി മുതല്‍ ഓര്‍ക്കിഡുകള്‍ വരെ യഥാര്‍ത്ഥ പൂക്കളെ വെല്ലുന്ന രീതിയില്‍ വിരിഞ്ഞു നിന്നു. എല്ലാം കൊണ്ടും മികവിന്റെ കാഴ്ചകള്‍ തന്നെയായിരുന്നു പ്രവൃത്തി പരിചയമേളയില്‍ കണ്ടത്.


ഇങ്ങനെയൊക്കെ ചെയ്യാമോ ?

ചട്ടഞ്ചാല്‍: സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയ വലിയ പന്തലിന്റെ പിറക് വശത്ത് ഷീറ്റ് വലിച്ചുകെട്ടിയിരിക്കുന്നു. അതിനുള്ളില്‍ തിങ്ങി ഞെരുങ്ങി കുറേ കുട്ടികള്‍. വിവിധ വിഭാഗങ്ങളിലായുള്ള ചോക്ക് നിര്‍മാണം, പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ ഉണ്ടാക്കല്‍ എന്നിവയ്ക്കുള്ള മത്സരവേദിയായിരുന്നു ഇത്. ചോക്കുകള്‍ ഉണ്ടാക്കുന്നതിനും വയ്ക്കുന്നതിനും വിശാലമായ സൗകര്യം തന്നെ വേണം. അധ്യാപകരും രക്ഷിതാക്കളും പരിഭവം പറഞ്ഞപ്പോള്‍ സംഘാടകര്‍ ഓടിയെത്തി. പക്ഷെ ഒരു കുട്ടിക്ക് ഒരു ഡസ്‌ക് മാത്രം നല്‍കാനേ നിര്‍വാഹമുള്ളൂ എന്ന് അവര്‍ കൈമലര്‍ത്തി. നിന്ന് തിരിയാന്‍ ഇടമില്ലാതെ ഒടുവില്‍ കുട്ടികള്‍ ഒരുവിധം ചോക്ക് നിര്‍മിച്ച് തുടങ്ങി. പന്തലിനുള്ളില്‍ സ്ഥലം കിട്ടാത്തവര്‍ പൊരിവെയിലിലിരുന്നു ചോക്കുണ്ടാക്കി. ഷീറ്റിനുള്ളില്‍ ഇടം കിട്ടിയ കുട്ടികളും ചൂടില്‍ വാടിത്തളര്‍ന്നു.  ഭക്ഷണ ശാലയ്ക്ക് സമീപമായിരുന്നു ഈ മത്സരവേദികള്‍. ഭക്ഷണത്തിനു ക്യൂ നില്‍ക്കുന്നവര്‍ ചോദിച്ചത് ഒന്ന് മാത്രമായിരുന്നു. ഇങ്ങനെയൊക്കെ ചെയ്യാമോ..?

പ്രവൃത്തി പരിചയത്തില്‍ കാസര്‍കോട് ജേതാക്കള്‍

ചട്ടഞ്ചാല്‍: ചട്ടഞ്ചാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തില്‍ പ്രവൃത്തി പരിചയ മേളയില്‍ കാസര്‍കോട് ഉപജില്ല (48794 പോയന്റ് ) ജേതാക്കള്‍. ഹോസ്ദുര്‍ഗ് ഉപജില്ല (47592 പോയന്റ് ) രണ്ടാം സ്ഥാനം സ്വന്തമാക്കി. സാമൂഹ്യശാസ്ത്രമേളയില്‍ ഒരിനം ബാക്കി നില്‍ക്കെ ഹോസ്ദുര്‍ഗ്  ഉപജില്ല 161 പോയന്റുമായി മുന്നിട്ടു നില്‍ക്കുന്നു. 157 പോയന്റുമായി ചെറുവത്തൂരും, 152 പോയന്റുമായി കാസര്‍കോട്   ഉപജില്ലയും തൊട്ടു പിന്നിലുണ്ട്. സാമൂഹ്യശാസ്ത്രമേളയില്‍ ക്വിസ് മത്സരം ഇന്ന് നടക്കും. ഐ.ടി മേളയില്‍ എല്‍.പി വിഭാഗത്തില്‍ ചെറുവത്തൂര്‍ ( 117 പോയന്റ് ) ജേതാക്കളായി. കാസര്‍കോട് ഉപജില്ല (115) രണ്ടാം സ്ഥാനം നേടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍; ജനങ്ങള്‍ കൂടെ നില്‍ക്കും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും എം.എല്‍.എ

International
  •  2 months ago
No Image

'മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം' പിണറായിക്കെതിരെ വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സിയുടെ ആവശ്യമില്ല, തെറ്റ് പ്രചരിപ്പിച്ച മാധ്യമങ്ങള്‍ കണ്ണാടി നോക്കിയെങ്കിലും ഏറ്റു പറയണം'  രൂക്ഷ വിമര്‍ശനവുമായി റിയാസ് 

Kerala
  •  2 months ago
No Image

'ദ ഹിന്ദു'വിന്റെ മാപ്പ് മാത്രം, പി.ആര്‍ ഏജന്‍സിയെ പരാമര്‍ശിക്കാതെ 'ദേശാഭിമാനി' 

Kerala
  •  2 months ago
No Image

ചലോ ഡല്‍ഹി മാര്‍ച്ച് തടഞ്ഞു

Kerala
  •  2 months ago
No Image

ജീവിതശൈലി സർവേക്ക് വേറെ ആളെ നോക്കൂ; കൂലിയില്ല, സർവേ നിർത്തി ആശാപ്രവർത്തകർ

Kerala
  •  2 months ago
No Image

ഇറാന്‍ വലിയ തെറ്റ് ചെയ്തു, കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു, ഇസ്‌റാഈലിനെ പിന്തുണച്ച് അമേരിക്ക, മിസൈലുകള്‍ വെടിവച്ചിട്ടെന്ന് അവകാശവാദം 

International
  •  2 months ago
No Image

ഹനിയ്യ, നസ്‌റുല്ല കൊലപാതകങ്ങള്‍ക്കുള്ള മറുപടി, ഇസ്‌റാഈലിന് മേല്‍ തീമഴയായത് 200ലേറെ ബാലിസ്റ്റിക് മിസൈലുകള്‍, പേടിച്ച് ബങ്കറിലൊളിച്ച് നെതന്യാഹുവും സംഘവും 

International
  •  2 months ago
No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago