500 കോടി മുടക്കി കര്‍ണാടകയില്‍ ബി.ജെ.പി നേതാവിന്റെ മകളുടെ വിവാഹം
ബംഗളുരു: രാജ്യത്തെ ജനങ്ങള്‍ പണത്തിനായി എ.ടി.എമ്മുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ കര്‍ണാടകയില്‍ ബി.ജെ.പി നേതാവ് മകളുടെ കല്യാണത്തിനായി ചെലവാക്കുന്നത് 500 കോടി. ഖനി മുതലാളിയായ ജനാര്‍ദന റെഡ്ഡിയുടെ മകള്‍ ബ്രാഹ്മിണിയുടെ വിവാഹമാണ് ഇത്രയും ഗംഭീരമായി ആഘോഷിക്കുന്നത്.
കോടികള്‍ മുടക്കി നിര്‍മിച്ച വിവാഹ വേദി 14 നൂറ്റാംണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംബിയുടെ മാതൃകയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിന് മാത്രം 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.
നവംബര്‍ 12 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആഘോഷങ്ങള്‍ വെള്ളിയാഴ്ച്ച വരെ നീണ്ടുനില്‍ക്കും. 17 കോടി വിലമതിക്കുന്ന സാരിയാണ് വധു വിവാഹദിനത്തില്‍ അണിയുന്നത്. 90 കോടിയുടെ ആഭരണങ്ങളും. തിരുപ്പതി ക്ഷേത്രത്തിലെ എട്ട് പൂജാരിമായിരിക്കും ചടങ്ങുകള്‍ നടത്തുക.
വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രശസ്തരായ അതിഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍., സിനിമാ രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നേരത്തെ വിവാഹത്തിന്റെ ക്ഷണക്കത്തില്‍ നിന്നു തന്നെ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. എല്‍.സി.ഡി ക്ഷണക്കത്താണ് വിവാഹത്തിന് നല്‍കിയിരുന്നത്. വീട്ടുകാര്‍ അഭിനിയിച്ച വീഡിയോ തെളിയുന്ന കത്ത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."