മലക്കം മറിഞ്ഞ് കാന്തപുരം; ശംസുദ്ധീനെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന്
സ്വന്തം ലേഖകന്‍
ദുബൈ: മുസ്്‌ലിം ലീഗിന്റെ മണ്ണാര്‍ക്കാട്ട് സ്ഥാനാര്‍ഥി അഡ്വ.എന്‍. ശംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന പ്രസ്താവന കാന്തപുരം എ.പി അബൂബക്കര്‍ മുസ്്‌ലിയാര്‍ വിഴുങ്ങി. അത്തരമൊരു പ്രസ്താവനയോ ആഹ്വാനമോ താന്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ദുബൈയിലെ വാര്‍ത്താസമ്മേളനത്തില്‍ കാന്തപുരം മലക്കം മറിഞ്ഞത്.
മര്‍ക്കസ് പൂര്‍വവിദ്യാര്‍ത്്ഥികളുടെ യോഗത്തില്‍ താന്‍ അപ്രകാരം ഒരു അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ശംസുദ്ദീനെ പരാജയപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്യുകയോ പ്രസ്താവിക്കുകയോ ചെയ്തിട്ടില്ലെന്നാണ് കാന്തപുരത്തിന്റെ പുതിയ വിശദീകരണം. മണ്ണാര്‍ക്കാട്ടെ ബി.ജെ.പി വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കാന്തപുരം പറഞ്ഞു. അതേസമയം മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതില്‍ തന്റെ അഭിപ്രായം പറയേണ്ടതില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഒരു പാര്‍ട്ടിയേയും നേരിട്ട് തോല്‍പ്പിക്കാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയ കാന്തപുരം മണ്ണാര്‍ക്കാട് ഒഴികെയുള്ള സംഘടന സഹായിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടത് കൗതുകമുളവാക്കി. കൊടുവള്ളി, കുന്ദമംഗലം, തിരുവമ്പാടി, ബാലുശ്ശേരി തുടങ്ങിയ തന്റെ പരിസരത്തെ മണ്ഡലങ്ങളിലെ വിജയങ്ങള്‍ക്ക് പിന്നിലെല്ലാം തന്റെയും സംഘടനയുടെയും സഹായമുണ്ടായിട്ടുണ്ടെന്നായിരുന്നു കാന്തപുരത്തിന്റെ അവകാശ വാദം. മുസ് ലിം ലീഗ് ഉള്‍പ്പെടെ പ്രത്യേകമായി ഒരു വിഭാഗത്തിനെതിരെയും ഈ തെരഞ്ഞെടുപ്പില്‍ നിലപാട് എടുത്തിട്ടില്ല. ചില വ്യക്തികള്‍ക്കെതിരേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് അണികള്‍ക്ക് സംഘടനാ ചാനലിലൂടെ എത്തിച്ചുകൊടുത്തിട്ടുണ്ട്. മുസ്്‌ലിം ലീഗിനെ തോല്‍പിക്കാന്‍ താന്‍ ശ്രമിച്ചുവെന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."