HOME
DETAILS

ലോകരാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ ഒറ്റ ബ്ലോക്കായി നില്‍ക്കാന്‍ ജി.സി.സി തീരുമാനം

  
backup
November 17 2016 | 13:11 PM

%e0%b4%b2%e0%b5%8b%e0%b4%95%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%81

 

ജിദ്ദ: തൊഴില്‍, സാമൂഹിക വികസന മേഖലയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളില്‍ ഒറ്റ ബ്ലോക്കായി നില്‍ക്കാന്‍ ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ ധാരണ. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കേണ്ട നിരവധി അജണ്ടകളില്‍ യോജിച്ച നീക്കമുണ്ടാവണമെന്ന തീരുമാനവുമായാണ് മൂന്നു ദിവസമായി റിയാദില്‍ നടന്ന മുപ്പത്തിമൂന്നാമത് ജി.സി.സി തൊഴില്‍ മന്ത്രിമാരുടെ സമ്മേളനത്തില്‍ മന്ത്രിമാര്‍ പിരിഞ്ഞത്.

ഇതിനു പുറമെ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ വിപണിയില്‍ അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാനുള്ള അവസരമൊരുക്കാന്‍ യോഗം തീരുമാനിച്ചു. ഇതിനു വേണ്ട എട്ടിന് പദ്ധതി അടുത്ത മാസം ബഹ്‌റൈനില്‍ നടക്കുന്ന സമ്മേളനത്തില്‍പ്രഖ്യാപിക്കാനും തീരുമാനിച്ചു.

ചര്‍ച്ചകള്‍ക്ക് സഊദി തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി നേതൃത്വം നല്‍കി. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് അബ്ദുല്ല അല്‍ബക്‌റി (ഒമാന്‍), ഹിന്ദ് അസ്വബീഹ് (കുവൈത്ത്), സ്വഖര്‍ ഇബാശ് (യു.എ.ഇ) തുടങ്ങിയവര്‍ പങ്കെടുത്തു.

ജി.സി.സി രാജ്യങ്ങളിലെ തൊഴില്‍, സാമൂഹികാന്തരീക്ഷം ഒരു പോലെയായതിനാല്‍ പ്രശ്‌നങ്ങളും വെല്ലുവിളികളും ഒന്നിച്ച് നേരിടുന്നതിന്റെ ഭാഗമായാണ് പ്രത്യേക ബ്ലോക്കായി നിലകൊള്ളണമെന്ന നിര്‍ദേശമുയര്‍ന്നത്. വീട്ടു വേലക്കാരുടെ തൊഴില്‍ പ്രശ്‌നങ്ങള്‍ എല്ലാവരും അഭിമുഖീകരിക്കുന്നുണ്ടെന്നും ഇതിന് യോജിച്ച പരിഹാര ശ്രമങ്ങളുണ്ടാവണമെന്നും പ്രത്യേക സമിതി രൂപവത്കരിക്കണമെന്നും നിര്‍ദേശമുയര്‍ന്നു.

ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കും ബാധകമായ യോജിച്ച നിയമ നിര്‍മാണത്തിനുള്ള സാധ്യതകള്‍ തേടാനും തീരുമാനിച്ചു. പരസ്പരമുള്ള ആശയ വിനിമയത്തിലൂടെയും സഹകരണത്തിലൂടെയും വെല്ലുവളികള്‍ ലഘൂകരിക്കാനാവും. തൊഴില്‍ മേഖലയിലെ അനുഭവ സമ്പത്ത് കൈമാറുന്നത് മറ്റു രാജ്യങ്ങളിലുള്ള തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും മുല്‍കൂട്ടാകും. പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന രീതിയും മറ്റും പരസ്പരം കൈമാറണമെന്നും ഇത് മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് ഗുണകരമാകുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.

സ്വദേശിവത്കരണം ശക്തമായി നടപ്പാക്കണമെന്ന വിഷയത്തില്‍ എല്ലാ മന്ത്രിമാരും യോജിച്ചു. നിലവില്‍ വിദേശികള്‍ ജോലി ചെയ്യുന്ന തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുമ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാനും പരിഹാരമാര്‍ഗങ്ങള്‍ കണ്ടത്തൊനും വിശദമായ പഠനം നടത്തണം. ഇതിനായി പ്രത്യേക സമിതി രൂപവത്കരിക്കും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സമ്മേളന തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ആത്മാര്‍ഥ ശ്രമങ്ങളുണ്ടാവുമെന്ന് മന്ത്രിമാര്‍ ഏക സ്വരത്തില്‍ പറഞ്ഞു.കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി നല്‍കിയ ജി.സി.സി രാജ്യങ്ങളിലെയും യമനിലെയും ചില കമ്പനികളെയും സമ്മേളനത്തില്‍ ആദരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി സായിദ് അന്താരാഷ്ട്ര വിമാനത്താവള റണ്‍വേ വീണ്ടും തുറന്നു

uae
  •  2 months ago
No Image

യാസ് ഐലന്‍ഡ് ഇത്തിഹാദ് അരീനയില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളുടെ പോരാട്ടം ഒക്ടോബര്‍ 5ന്

uae
  •  2 months ago
No Image

ഹദ്ദാദ്: ഡ്രോണ്‍ ബോട്ടുകളുടെ രൂപകല്‍പനയും നിര്‍മാണവും വികസിപ്പിക്കാനൊരുങ്ങി ദുബൈ പൊലിസ്

uae
  •  2 months ago
No Image

യു.എ.ഇ പൊതുമാപ്പ്: 4,000ത്തിലധികം അപേക്ഷകള്‍; അര്‍ഹരായവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കും കോണ്‍സുല്‍ ജനറല്‍

uae
  •  2 months ago
No Image

കൂത്തുപ്പറമ്പ് സമരനായകന്‍ പുഷ്പന്റെ സംസ്‌കാരം ഇന്ന്; കോഴിക്കോട്ട് നിന്ന് തലശ്ശേരിയിലേക്ക് വിലാപയാത്ര

Kerala
  •  2 months ago
No Image

ഇന്നും മഴ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് വിലക്ക്

Kerala
  •  2 months ago
No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago