HOME
DETAILS
MAL
തുര്‍ക്കിക്ക് ഇനി പ്രധാനമന്ത്രിയില്ല
backup
November 17 2016 | 16:11 PM
ഇസ്താംബൂള്‍: തുര്‍ക്കിയില്‍ ഇനി പ്രധാനമന്ത്രിപദത്തില്‍ ആളുണ്ടാകില്ല. പ്രധാനമന്ത്രി എന്ന സ്ഥാനംതന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി മന്ത്രി വെയ്സല്‍ എറോഗുലു പറഞ്ഞു. സര്‍ക്കാര്‍ പിന്തുണയോടെ പൂര്‍ണമായും പ്രസിഡന്റ് ഭരണമാണ് ലക്ഷ്യമിടുന്നത്.
പ്രസിഡന്റിനെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ രണ്ടു വൈസ് പ്രസിഡന്റുമാരെക്കൂടി തെരഞ്ഞെടുക്കും. ഇതുസംബന്ധിച്ച ഭേദഗതി അടുത്തവര്‍ഷം പാസാക്കുമെന്നാണ് അറിയുന്നത്.
അമേരിക്കയുടെ ഭരണവ്യവസ്ഥപോലെയാണ് പുതിയ മാറ്റമെന്നും പ്രധാനമന്ത്രി സ്ഥാനം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തെ പ്രതിപക്ഷവും അംഗീകരിക്കുമെന്നാണു സര്‍ക്കാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."