'പകര്‍പ്പുകള്‍ ഹാജരാക്കണം'
കൊല്ലം: കേരള കള്ളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും നിലവില്‍ പെന്ഷന് വാങ്ങുന്ന തൊഴിലാളികള്‍ തുടര്‍ പെന്ഷന് ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകളും ഫോണ്‍ നമ്പര്‍, പെന്ഷന് നമ്പര്‍ എന്നിവയും നവംബര്‍ 19 നകം കൊല്ലം വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫിസില്‍ നല്‍കണം. വിശദ വിവരങ്ങള്‍ 04742799845 എന്ന നമ്പരില്‍ ലഭിക്കും.
കൊല്ലം: കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസില്‍ നിന്നും പെന്ഷന് കൈപ്പറ്റുന്നവര്‍ ബാങ്ക് പാസ് ബുക്കിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പ്, പെന്ഷന് നമ്പര്‍, ക്ഷേമനിധി അംഗത്വ നമ്പര്‍, പെന്‍ഷണറുടെ ഒരു ഫോട്ടോ എന്നിവയും പൂരിപ്പിച്ച നിര്‍ദിഷ്ട ഫോറവും 25 രൂപ രജിസ്ട്രേഷന് ഫീസ് സഹിതം 21 മുതല്‍ ജില്ലാ ഓഫിസില്‍ നല്‍കണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയവര്‍ അധികമായി പറഞ്ഞിട്ടുള്ള രേഖകളും ഫീസും ഹാജരാക്കിയാല്‍ മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."