നവകേരള മിഷന്‍: യോഗം നടന്നു
കൊല്ലം: ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന നവകേരള മിഷന്റെ ജില്ലാതല സമിതികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജദഗമ്മയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പാര്‍പ്പിടം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നടപ്പിലാക്കുന്ന സമഗ്ര പദ്ധതികള്‍ക്ക് വിവിധ വകുപ്പുകളുടെ ഏകോപനം വേണമെന്നും ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും കെ ജഗദമ്മ യോഗത്തില്‍ ആവശ്യപ്പെട്ടു. വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനത്തിനും കൃഷി പരിപോഷണത്തിനുമായി മഴക്കുഴികള്‍ നിര്‍മിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണം. ഇതിനായി തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്തണം. പഞ്ചായത്തിലെ പാര്‍പ്പിടമില്ലാത്തവരുടെ പട്ടിക തയ്യാറാക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എല്ലാ പഞ്ചായത്തുകളിലും കരനെല്‍കൃഷി ഉള്‍പ്പെടെയുടെയുള്ള കാര്‍ഷികവൃത്തിയുടെ സാധ്യതകള്‍ പരിശോധിക്കുവാന്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറെ പ്രസിഡന്റ് ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."