നോട്ട് നിരോധനം; മോദി നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങള്‍: രമേശ് ചെന്നിത്തല
ഇരവിപുരം: നോട്ട് വിഷയത്തില്‍ മോദി നടപ്പിലാക്കുന്നത് ഭരണഘടനാവിരുദ്ധമായ കാര്യങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കോണ്‍ഗ്രസ്സ് നേതാവായിരുന്ന എം.കെ.ഹബീബിന്റെ പതിനേഴാമത് ചരമവാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് മാടന്‍നടയില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനവും ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉല്‍ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വ്യക്തികള്‍ക്ക് അവരുടെ സ്വത്ത് എടുക്കാന്‍ പോലും മോദി അനുവദിക്കുന്നില്ല. ഇതിന് ആരാണ് മോദിക്ക് അധികാരം കൊടുത്തത്. നിര്‍മാണ, കാര്‍ഷിക, ഉല്‍പ്പാദന മേഖലകള്‍ സ്തംഭിച്ചു കഴിഞ്ഞു.കേരളത്തിന്റെ നട്ടെല്ലായ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ഉള്ള നീക്കങ്ങളാണ് നടക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ക്ക് മാര്‍ക്കറ്റ് ഇടിയുന്ന കാലമാണിത്.സമൂഹത്തിലെ മാറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് പൊതുപ്രവര്‍ത്തകരാണെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് വടക്കേവിള ശശി അധ്യക്ഷനായി. എം. നൗഷാദ് എം.എല്‍.എ, ശൂരനാട് രാജശേഖരന്‍, ഏ. യൂനുസ് കുഞ്ഞ്, കെ.സി രാജന്‍, എ.ഷാനവാസ് ഖാന്‍. എന്‍ 'അഴകേശന്‍, അന്‍സാര്‍ അസീസ്, എ.എസ് നോള്‍ഡ്, ആര്‍.രാജ് മോഹന്‍, പ്രേം ഉഷാര്‍, വൈ.ഇസ്മായില്‍ കുഞ്ഞ്, ഓ.ബി.രാജേഷ്, അറഫാത്ത് ഹബീബ്, അന്‍വറുദീന്‍ചാണിക്കല്‍, സാദത്ത് ഹബീബ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."