നിലപാടിലുറച്ച് ശിവസേന; രാജ്നാഥ് സിങ് ഉദ്ദവുമായി ചര്‍ച്ച നടത്തി
മുംബൈ: നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിപക്ഷത്തോടൊപ്പം തിരിഞ്ഞ ശിവസേനയെ അനുനയിപ്പിക്കാന്‍ ശ്രമം. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സേനാ നേതാവ് ഉദ്ദവ് താക്കറെയുമായി ഫോണില്‍ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രപതിഭവനിലേക്ക് തൃണമൂല്‍, ആം ആദ്മി, നാഷണല്‍ കോണ്‍ഫറന്‍സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എം.പിമാര്‍ നടത്തിയ മാര്‍ച്ചില്‍ ബി.ജെ.പി സഖ്യ കക്ഷിയായ ശിവ സേനയും പങ്കെടുത്തതിലെ അതൃപ്തി രാജ്നാഥ് സിങ് അറിയിച്ചിട്ടുണ്ട്.
കള്ളപ്പണം നിയന്ത്രിക്കാനായി കൊണ്ടുവന്ന നിയമം ഏറ്റവുമധികം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയാണെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാവണം പ്രാഥമിക പരിഗണന നല്‍കേണ്ടതെന്നും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ സേന കേന്ദ്രത്തിനൊപ്പമാണ്.
എന്നാല്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നവരെയാകണം സര്‍ക്കാര്‍ ലക്ഷ്യമാക്കേണ്ടത്. അല്ലാതെ രാജ്യത്തെ പാവപ്പെട്ട ജനങ്ങളെയല്ലെന്നും ഉദ്ദവ് പറഞ്ഞു. ഇക്കാര്യത്തില്‍ താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംങുമായി ചര്‍ച്ച ചെയ്തെന്നും ജനങ്ങള്‍ക്കുണ്ടായിരിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."