HOME
DETAILS
MAL
ചെന്നൈയില്‍ ട്രംപ് ദോശ
backup
November 17 2016 | 18:11 PM
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേരില്‍ ചെന്നൈയില്‍ ദോശയും. ചെന്നൈ രാമപുരത്തെ സുപ്രബാ റെസ്റ്റോറന്റിലാണ് ട്രംപ് ദോശയുള്ളത്. സി.പി മുകുന്ദ് ദാസ് എന്ന റെസ്റ്റോറന്റ് മുതലാളിയാണ് ട്രംപിനോടുള്ള തന്റെ ആദരവ് പ്രകടിപ്പിച്ച് ദോശ ഉണ്ടാക്കിയത്. താന്‍ ട്രംപിന്റെ കടുത്ത ആരാധകനാണെന്നും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും മുഖഭാവങ്ങളുമാണ് തന്നെ ആരാധകനാക്കി മാറ്റിയതെന്നും ദാസ് പറയുന്നു.
ട്രംപിന്റെ വിജയത്തെക്കുറിച്ച് തനിക്ക് ഉറപ്പായിരുന്നുവെന്നും ദാസ്. ട്രംപ് ദോശയുടെ പ്രചാരണത്തിനായി വലിയ പോസ്റ്ററും ഇദ്ദേഹം റെസ്റ്റോറന്റിന് മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രംപ് വൈറ്റ് ദോശയ്ക്ക് 50 രൂപയാണ് വില. വാഴ ഇലയില്‍ പലതരം ചമ്മന്തിക്കൊപ്പം ദോശയും ഒരു കപ്പ് വെണ്ണയും ലഭിക്കും. ദോശയ്ക്ക് വന്‍ ഡിമാന്റാണെന്ന് ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."