വൈക്കത്തഷ്ടമി: ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി
വൈക്കം: വൈക്കത്തഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് വൈക്കം നഗരത്തില്‍ 20, 21 തീയതികളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പാര്‍ക്കിങിനായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ അല്ലാതെ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാന്‍ ഉപയോഗിച്ചു നീക്കം ചെയ്യുന്നതും നിയമനടപടി സ്വീകരിക്കുന്നതുമാണെന്നും വൈക്കം പൊലിസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസുകള്‍ ചേരുംചുവട് പാലം വഴി വടക്കോട്ട് തിരിഞ്ഞ് മുരിയംകുളങ്ങര ജങ്ഷനില്‍ എത്തണം. ഈ സ്ഥലത്ത് യാത്രക്കാരെ ഇറക്കിയതിനുശേഷം കെ.എസ്.ആര്‍.ടി.സി ബസുകള്‍ പുളിംചുവട് വലിയകവല വഴി കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിലേക്കു പോകേണ്ടതും പ്രൈവറ്റ് ബസുകള്‍ മുരിയംകുളങ്ങര ജങ്ഷനില്‍ നിന്നും ആറാട്ടുകുളങ്ങര വഴി കിളിയാറ്റുനട ഗ്രൗണ്ടില്‍ എത്തി പാര്‍ക്കു ചെയ്യണം.
വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ തോട്ടുവക്കം നടുപ്പാലം വഴി ഗവ. ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലുമാണു പാര്‍ക്കു ചെയ്യേണ്ടത്. വെച്ചൂര്‍ ഭാഗത്തേക്കുള്ള പ്രൈവറ്റ് ബസുകള്‍ കിളിയാറ്റുനട പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്നും ആറാട്ടുകുളങ്ങര ചാലപ്പറമ്പ് വഴി വലിയകവലയില്‍ എത്തി യാത്രക്കാരെ കയറ്റിയതിനു ശേഷം റൗണ്ടാന തിരിഞ്ഞു ലിങ്ക് റോഡ് വഴി മുരിയംകുളങ്ങര ആറാട്ടുകുളങ്ങര വഴി ചേരുംചുവട് പാലം വഴി തിരികെ സര്‍വീസ് നടത്തണം. മൂത്തേടത്തുകാവ്, ടി.വി പുരം ഭാഗത്തു നിന്നു വരുന്ന ബസുകള്‍ തോട്ടുവക്കം പാലത്തിലെത്തി യാത്രക്കാരെ ഇറക്കിയ ശേഷം അതേ റൂട്ടില്‍ മടങ്ങിപ്പൊകണം. ഇതേറൂട്ടില്‍ വരുന്ന ചെറിയ വാഹനങ്ങള്‍ ഗവ. ബോയ്‌സ് ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടിലും ആശ്രമം സ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യേണ്ടതാണ്.
കോട്ടയം , എറണാകുളം ഭാഗങ്ങളില്‍ നിന്നു വരുന്ന കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസുകള്‍ വലിയകവല കൊച്ചുകവല വഴി സ്റ്റാന്റുകളില്‍ എത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകേണ്ടതാണ്. എറണാകുളം ഭാഗത്തു നിന്നും വെച്ചൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വലിയകവല ലിങ്ക് റോഡ് വഴി മുരിയംകുളങ്ങര,-ആറാട്ടുകുളങ്ങര -ചേരുംചുവട് പാലം വഴിയാണു സര്‍വീസ് നടത്തേണ്ടത്. കോട്ടയം, എറണാകുളം ഭാഗങ്ങളില്‍ നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ ഹോട്ടല്‍ വൈറ്റ്‌ഗേറ്റ്, വര്‍മ്മാ സ്‌കൂള്‍, മടിയത്ര സ്‌കൂള്‍, ലിങ്ക് റോഡിലെ പാര്‍ക്കിങ് ഏരിയ, വൈപ്പിന്‍പടി എന്നിവിടങ്ങളില്‍ ഒരുക്കിയിട്ടുളള പാര്‍ക്കിങ് സ്ഥലങ്ങളില്‍ മാത്രം പാര്‍ക്കു ചെയ്യേണ്ടതാണ്. 20, 21 തീയതികളില്‍ വൈക്കം - എറണാകുളം റൂട്ടില്‍ വൈപ്പിന്‍പടി ജങ്ഷന്‍ മുതല്‍ വലിയകവല വരെയും വൈക്കം - കോട്ടയം റൂട്ടില്‍ വലിയകവല മുതല്‍ ചാലപ്പറമ്പ് വരെയും റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ടി.വി പുരം റൂട്ടില്‍ തോട്ടുവക്കം പാലം മുതല്‍ കച്ചേരിക്കവല - കൊച്ചുകവല വരെയുള്ള ഭാഗത്ത് റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചു.
വലിയകവല മുതല്‍ അമ്പലത്തിന്റെ വടക്കേനട വരെയുള്ള ഭാഗത്തും, കൊച്ചാലും ചുവട് മുതല്‍ കൊച്ചുകവല വരെയുള്ള ഭാഗങ്ങളിലും റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
അമ്പലത്തിന്റെ കിഴക്കേനട മുതല്‍ ആറാട്ടുകുളങ്ങര ജങ്ഷന്‍വരെയും ലിങ്ക് റോഡിലും റോഡിന് ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. വലിയകവല മുതല്‍ കൊച്ചുകവല, കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി കൂടാതെ അമ്പലത്തിന്റെ പടിഞ്ഞാറെനട റോഡുകളുടെ ഇരുവശങ്ങളിലും പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."