റോഡിന് സംരക്ഷണ ഭിത്തിയില്ല: ഭീതിയോടെ യാത്രക്കാര്‍
കടുത്തുരുത്തി: ആയാംകുടി മഹാദേവക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിനു സമീപത്തെ റോഡിന് സംരക്ഷണഭിത്തിയില്ലാത്തതു വാഹനയാത്രക്കാരെ ഭീതിയിലാക്കുന്നു. ആയാംകുടി കുന്നംപുറത്ത് കവലയില്‍ നിന്ന് അമ്മാവന്‍ കവലയിലേയ്ക്കുള്ള റോഡില്‍ മണിയന്‍കുളത്തിനാണ് സംരക്ഷണഭിത്തിയില്ലാത്തത്.
വിദ്യാര്‍ഥികളടക്കം നിരവധിയാളുകള്‍ കടന്നു പോകൂന്നത് അപകട ഭീഷിണിയുള്ള കുളത്തിനു സമീപത്തെ റോഡിലൂടെയാണ്. നാല്‍പത് അടിയിലേറേ താഴ്ച്ചയിലാണ് കുളം സ്ഥിതി ചെയ്യുന്നത്. അപകട ഭീഷിണി മറികടക്കാന്‍ നാളുകള്‍ക്ക് മുമ്പ് ചെറിയ പൈപ്പുകള്‍ ഉപയോഗിച്ചു കുളത്തിലേക്ക് തുറന്നു കിടന്നിരുന്ന റോഡിന്റെ വശങ്ങള്‍ തിരിച്ചിരുന്നു. എന്നാലിതുക്കൊണ്ട് മാത്രം അപകടമൊഴിവാകില്ലെന്നും സംരക്ഷണഭിത്ത് നിര്‍മിച്ചു പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണമമെന്നുംമാണ് നാട്ടുകാരുടെ ആവശ്യം.
ഇതുവഴി സ്‌കൂളിലേക്കു പോകൂന്ന കുട്ടികള്‍ മടങ്ങിയെത്തും വരെ രക്ഷിതാക്കളുടെ മനസില്‍ ഭീതിയാണ്. കുളത്തിന് സംരക്ഷണഭിത്തിയില്ലാത്തത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്ല്യമാണെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. പ്രശ്‌നപരിഹാരത്തിനു നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."