HOME
DETAILS
MAL
സഹകരണ ബാങ്കുകളുടെ ഹരജി 22നു പരിഗണിക്കും
backup
November 17 2016 | 19:11 PM
കൊച്ചി: അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ അനുമതി തേടി പ്രാഥമിക സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹരജി ഈ മാസം 22നു പരിഗണിക്കാനായി ഹൈക്കോടതി മാറ്റി.
സമാനസ്വഭാവമുള്ള ഹരജികള്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളുടെ പരിഗണനയിലാണെന്നും ഈ സാഹചര്യത്തില്‍ സുപ്രീംകോടതി ഹരജി പരിഗണിക്കുന്നതിനു നടപടി സ്വീകരിക്കേണ്ടതുണ്ടെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജ് ആവശ്യപ്പെട്ടു.
സഹകരണ ബാങ്കുകള്‍ നല്കിയ ഹരജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അറ്റോണി ജനറല്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇന്ന് സുപ്രിംകോടതി അപേക്ഷ പരിഗണിക്കുമെന്നും അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഇതു കണക്കിലെടുത്ത് ഹൈക്കോടതിയിലെ ഹരജികള്‍ മാറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."