HOME
DETAILS
MAL
പ്രധാനമന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണം: ടി. സിദ്ദീഖ്
backup
November 18 2016 | 05:11 AM
കോഴിക്കോട്: നോട്ട് നിരോധനം സ്വന്തം പാര്‍ട്ടിക്കും വേണ്ടപ്പെട്ടവര്‍ക്കും ചോര്‍ത്തി നല്കിയ പ്രധാനമന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി. സിദ്ദീഖ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് പരപ്പില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നിശാധര്‍ണ ഇടിയങ്ങരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.പി സുല്‍ഫിക്കര്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എസ്.കെ അബൂബക്കര്‍ കോയ, അബ്ദുല്‍ റസാഖ്, എം.പി സിദ്ധീഖ്, വി. നസീഖ്, പി.പി ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."