HOME
DETAILS
MAL
തലതിരിഞ്ഞ നയമാണ് മോദി സര്‍ക്കാരിന്റേത്, മുഖ്യമന്ത്രിയുടെ 'നിസ്സഹകരണ' സമരത്തെ പിന്തുണച്ച് രമേശ് ചെന്നിത്തല
backup
November 18 2016 | 07:11 AM
തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ കേരളത്തിലെ സഹകരണമേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്ത് നടത്തുന്ന സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും ശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തലതിരിഞ്ഞ നയമാണ് മോദി സര്‍ക്കാരിന്റേത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."