യുവാവിന്റെ സത്യസന്ധത കര്‍ഷകന് തുണയായി
അമ്പലപ്പുഴ: യുവാവിന്റെ സത്യസന്ധത കര്‍ഷകന് തുണയായി. നഷ്ടപ്പെട്ട മാല മണിക്കൂറുകള്‍ക്കകം തിരികെ ലഭിച്ചു.വണ്ടാനം മുക്കയില്‍ സുധീഷ് ഭവനില്‍ സുകുമാരന്റെ ഭാര്യ രാധാമണിയുടെ ഒന്നേമുക്കാല്‍ പവന്റെ മാലയാണ് ഇന്നലെ നഷ്ടപ്പെട്ടത്.
കര്‍ഷകനായ സുകുമാരന്‍ പാടത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് കൂലിനല്‍കാന്‍ പണമില്ലാത്തതിനാല്‍ പണയം വെക്കുവാനാണ് മാല കൊണ്ടുവന്നത്. എന്നാല്‍ പാടത്തു പണി ചെയ്യുന്നതിനിടെ മാല കാണാതാകുകയായിരുന്നു. വിവരമറിഞ്ഞ് പ്രദേശവാസികള്‍ പരിസരമാകെ തെരഞ്ഞെങ്കിലും മാല കണ്ടെത്താനായില്ല. ഇതിനിടയിലാണ് രാമചന്ദ്രന്‍ സുമതിദമ്പതികളുടെ മകന്‍ പ്രലോഭിന് മാല കിട്ടിയത്.പാടശേഖരത്തു നിന്നു ലഭിച്ച മാല പിന്നീട് നാട്ടുകാരുടെ സാന്നിദ്ധ്യത്തില്‍ പ്രലോഭ് സുകുമാരന് കൈമാറി. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ കോമഡി പരിപാടികളിലെ സ്ഥിരം താരവുംകൂടിയാണ് പ്രലോഭ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."