മാന്നാറില്‍ കുടിവെളളം മുട്ടി ; ദാഹ ജലത്തിനായ് ജനം നെട്ടോട്ടത്തില്‍
മാന്നാര്‍: മാന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ ജലക്ഷാമം രൂക്ഷമായി. കുടി വെള്ളത്തിനായി ജനം നെട്ടോട്ടമോടുകയാണ്.
ജല അതോറിറ്റിയില്‍ നിന്നും ടാപ്പുകളിലൂടെ ജലം കിട്ടിയിട്ട് ആഴ്ചകളായി. എടത്വ സെക്ഷന്റെ പരിധിയിലുള്ള മാന്നാര്‍ ചെറുകിട ജലവിതരണ പദ്ധതിയില്‍ നിന്നുമാണ് ഇവിടെ ജലം എത്തുന്നത്. എന്നാല്‍ രണ്ടാഴ്ചയായി ഇവിടെ ജല വിതരണം മുടങ്ങിയിരിക്കുകയാണ്. പഞ്ചായത്തിലെ നാലാം വാര്‍ഡില്‍പെട്ട നാല് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന മൂര്‍ത്തിട്ട- മുക്കാത്താരി- കിളിന്നേരില്‍ ഭാഗത്ത് ജലം കിട്ടാതായിട്ട് ആഴ്ചകളായി. പഞ്ചായത്ത് വക ഒരു കിണര്‍ ഇവിടെയുണ്ട്. മാല്യന്യം നിറഞ്ഞ വെളളമാണ് ഇവിടെ നിന്നും ലഭിക്കുന്നത്. തുണി അലക്കാന്‍ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഇവിടെയിട്ടിരിക്കുന്ന പൈപ്പുകള്‍ കാലപ്പഴക്കം ചെന്നതിനാല്‍ പൊട്ടലും ചെളി കയറി അടഞ്ഞവയുമാണ്.ഇതിനാല്‍ പൊട്ടിയ ഭാഗത്ത് കൂടി പുറത്തേക്ക്ചീറ്റി വരുന്ന വെളളം പിടിച്ചെടുക്കുവാന്‍ സ്ത്രീകള്‍ മത്സരമാണ്. ഇപ്പോള്‍ അതും ഇല്ലാതായി. പടിഞ്ഞാറന്‍ പ്രദേശത്തുള്ള കൂടുതല്‍ പഞ്ചായത്തംഗങ്ങളെയും പൊതു ജനങ്ങളേയും ഉള്‍പ്പെടുത്തി ശക്തമായ സമര പരിപാടിക്ക് തയ്യാറെടുക്കുകയാണ് ഇവിടുത്തെ ശുദ്ധജല ഉപഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."