ഉപതെരഞ്ഞെടുപ്പുകളിലെ വിജയം നോട്ട് നിരോധനത്തിന് ജന പിന്തുണയുണ്ടെന്നതിന്റെ തെളിവെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍
ന്യൂഡല്‍ഹി :ആസ്സാമിലേയും മധ്യപ്രദേശിലേയും ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ വിജയം നോട്ട് നിരോധനത്തിന് ജന പിന്തുണയുണ്ടെന്നതിന്റെ തെളിവെന്ന് കേന്ദ്രമന്ത്രി അനന്ത് കുമാര്‍. മധ്യപ്രദേശിലെ രണ്ട് സീറ്റും ആസ്സാമിലെ ഒരു സീറ്റും ബി.ജെ.പി നിലനിര്‍ത്തുകയുണ്ടായി.
ഇരു സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പി യാണ്. ആസ്സാമിലെ വിജയം വലിയ ഭൂരപക്ഷത്തിലാണ്. പാര്‍ലമെന്റിലാണ് അനന്ത് കുമാര്‍ ഇക്കാര്യം പറഞ്ഞത്.പത്ത് അസംബ്ലി മണ്ഡലങ്ങളിലും നാല് ലോക്്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
മധ്യപ്രദേശിലെ നെപാനഗറിലും ഷാദോള്‍ മണ്ഡലത്തിലും ബിജെപി വിജയിച്ചു. നെപാനഗറില്‍ 40,600 വോട്ടുകള്‍ക്കാണ് ബിജെപിയുടെ മഞ്ചു ഡാഡു വിജയിച്ചത്. ഷാദോളില്‍ ഗ്യാന്‍ സിംഗാണ് വിജയിച്ചത്.
പശ്ചിമ ബംഗാളിലെ തംലുക് ലോക്‌സഭാ സീറ്റില്‍ തൃണമൂല്‍ വിജയം നേടി. സിപിഐഎം സ്ഥാനാര്‍ത്ഥിയെ പിന്തള്ളി ദിബയേന്തു അധികാരി 4.97 ലക്ഷം വോട്ടുകള്‍ക്കാണ് വിജയം ഉറപ്പിച്ചത്.
അസമിലെ ലക്ഷിംപുരില്‍ ബി.ജെ.പിയിലെ പ്രധാന്‍ ബറുവ വിജയിച്ചു. കോണ്‍ഗ്രസിലെ ഹെമ പ്രസംഗ പെഗുവിനെയാണ് ബറുവ തോല്‍പ്പിച്ചത്.
അരുണാചല്‍പ്രദേശില്‍ അന്‍ജോ മണ്ഡലത്തില്‍ ബിജെപിക്ക് ജയം. 944 വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."