HOME
DETAILS

ശരീഅത്ത് സംരക്ഷണത്തിന് പിന്തുടരേണ്ടത് ഗാന്ധിജിയുടെ പാത: ആലിക്കുട്ടി മുസ്‌ലിയാര്‍

  
backup
November 22 2016 | 16:11 PM

%e0%b4%b6%e0%b4%b0%e0%b5%80%e0%b4%85%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa

 

കല്‍പ്പറ്റ: ശരീഅത്തിനെ തകര്‍ക്കാനായി രാജ്യത്ത് നടപ്പിലാക്കുന്ന ഏക സിവില്‍കോഡിനെ എന്തുവില കൊടുത്തും പ്രതിരോധിക്കുമെന്ന് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രഖ്യാപിച്ചു. പ്രതിരോധിക്കാനായി പിന്തുടരേണ്ടത് മഹാത്മാ ഗാന്ധി രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വിഭാവനം ചെയ്ത അഹിംസയുടെ പാതയാകണമെന്നും അദ്ദേഹം ഉണര്‍ത്തിച്ചു.

ഏക സിവില്‍കോഡിനെതിരെ സമസ്ത ജില്ലാ കോഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച ശരീഅത്ത് സംരക്ഷണ റാലിയും പ്രതിഷേധ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ 300ലധികം മതങ്ങളും നൂറിലധികം ഭാഷകളുമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ ഏക സിവില്‍കോഡ് നടപ്പിലാക്കുക എന്നത് അസാധ്യമാണ്.

എല്ലാവര്‍ക്കും ഒരുമതം, ഒരുനിയമം, ഒരു കോഡ് എന്നത് നടപ്പിലാക്കല്‍ അസാധ്യമാണെന്നത് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഒന്നാണ്. ഏക സിവില്‍കോഡ് നടപ്പിലാക്കാന്‍ ഒരുകാലത്തും സാധിക്കില്ലെന്ന് രാജ്യത്തെ ഭൂരിഭാഗം മതങ്ങളും ആവര്‍ത്തിച്ച് പറയുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.

12211cd-_janakoottam

 

ഇതിനെ എന്ത് വിലകൊടുത്തും പ്രതിരോധിക്കാന്‍ ഇവിടുത്തെ മുസ്‌ലിം സമുദായം രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സുപ്രീംകോടതി രാജ്യത്തെ മതവിശ്വാസികള്‍ക്ക് അവരവരുടെ മതവിശ്വാസങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് കാണിച്ച് നല്‍കിയ അനുവാദത്തിന്റെ കടക്കല്‍ കത്തിവെക്കാനാണ് ഇപ്പോഴത്തെ ഭരണകൂടം ശ്രമിക്കുന്നത്.

മുന്‍പും ഇത്തരത്തില്‍ ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അന്നൊക്കെ രാജ്യത്തെ മുഴുവന്‍ മതവിഭാഗങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തുവന്നു. ഇതോടെ പദ്ധതി ഉപേക്ഷിക്കേണ്ട ഗതിയിലേക്ക് സര്‍ക്കാരുകള്‍ പിന്‍വാങ്ങി. ഇതേ അവസ്ഥായാവും ഇപ്പോഴത്തെ സര്‍ക്കാരിനും ഈ വിഷയത്തില്‍ ഉണ്ടാവുകയെന്നും ആലിക്കുട്ടി മുസ്‌ലിയാര്‍ ഉണര്‍ത്തിച്ചു.

പരിപാടിയില്‍ കോഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷനായി. കെ.ടി ഹംസ മുസ്‌ലിയാര്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, സാഹിത്യകാരന്‍ പി സുരേന്ദ്രന്‍, കെ.കെ അഹമ്മദ് ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, എസ് മുഹമ്മദ് ദാരിമി, പി.കെ അസ്മത്ത്, പി.കെ ഇബ്രാഹിം ഫൈസി, എം ഹസന്‍ മുസ്‌ലിയാര്‍ തലപ്പുഴ, അഷ്‌റഫ് ഫൈസി, ടി.സി അലി മുസ്‌ലിയാര്‍, ശംസുദ്ധീന്‍ റഹ്മാനി, കെ.എം ആലി, ശൗക്കത്തലി മൗലവി, അയ്യൂബ് മുട്ടില്‍, പി.സി ഇബ്രാഹിം ഹാജി, ഹാരിസ് ബാഖവി കമ്പളക്കാട്, പി ഇസ്മയില്‍, എം മുഹമ്മദ് ബഷീര്‍, ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, കാഞ്ഞായി ഉസ്മാന്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ കാലാവസ്ഥയും വാടക വര്‍ധനവും കാരണം ഇഫ്താര്‍ ബുഫെ നിരക്കുകളില്‍ 30% വരെ വര്‍ധനവ്

uae
  •  15 minutes ago
No Image

'യഥാര്‍ഥ സാഹചര്യമല്ല റിപ്പോര്‍ട്ടുകളില്‍ വരുന്നത്'; നിലപാടില്‍ മലക്കം മറിഞ്ഞ് ശശി തരൂര്‍ എം.പി

Kerala
  •  33 minutes ago
No Image

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ

Cricket
  •  an hour ago
No Image

ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍

International
  •  an hour ago
No Image

മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്

Kuwait
  •  an hour ago
No Image

ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം;  റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍

International
  •  2 hours ago
No Image

പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്

Kerala
  •  2 hours ago
No Image

റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്

Saudi-arabia
  •  3 hours ago
No Image

കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case

National
  •  3 hours ago
No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  3 hours ago