സഹകരണ മേഖലയിലെ പ്രതിസന്ധിക്കെതിരേ ഏതറ്റം വരെയും പോകും: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഭരണപക്ഷവുമായുള്ള സഹകരണത്തില്‍ ഏതറ്റം വരെയും പോകുമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ വിഷയത്തില്‍ കേരളത്തില്‍ മാത്രമല്ല ഡല്‍ഹിയിലും വിവിധ കക്ഷികള്‍ ഒറ്റക്കെട്ടാണെന്നും സഹകണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കിയതിലൂടെ രാജ്യം അനിതരസാധാരണമായ സാഹചര്യത്തെ നേരിടുകയാണ്. യുദ്ധമുണ്ടാകുമ്പോള്‍ രാഷ്ട്രീയ വ്യത്യാസം മറന്ന് എല്ലാ കക്ഷികളും ഒന്നിക്കാറുണ്ടണ്ട്. അതുപോലൊരു സാഹചര്യത്തിലാണ് കക്ഷികള്‍ ഒന്നിക്കുന്നത്. സഹകരണ മേഖലയിലെ പ്രതിസന്ധി മൂലം കേരളം തകര്‍ച്ചയുടെ മുനമ്പിലാണ്.
വാണിജ്യ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതു പോലെ സഹകരണ ബാങ്കുകള്‍ക്കു പ്രവര്‍ത്തിക്കാനാവില്ല. കുടുംബശ്രീ, അക്ഷയ പോലുള്ള ചെറുകിട സംരംഭങ്ങള്‍ക്ക് സഹകരണബാങ്കുകള്‍ മാത്രമാണ് വായ്പ നല്‍കുന്നത്.
സഹകരണ ബാങ്കുകളില്‍ റിസര്‍വ് ബാങ്ക് മാനദണ്ഡം നടപ്പാക്കണമെന്ന് ബി.ജെ.പി പറയുന്നത് സര്‍വകക്ഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ മുന്നോട്ടുവച്ച ഒരു ന്യായം മാത്രമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."