മുഖ്യമന്ത്രി വാക്ക് പാലിക്കണമെന്ന് അനില്‍ അക്കര
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സഭയില്‍ നല്‍കിയ ഉറപ്പു പാലിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ സ്പീക്കര്‍ക്ക് കത്ത് നല്‍കി. വടക്കാഞ്ചരി പീഡനക്കേസില്‍ പൊലിസ് ഇരയെ വിട്ട് വേട്ടക്കാരനോടൊപ്പം കൂറുമാറിയിരിക്കുകയാണ്.
ഇര മൊഴി നല്‍കി 20 ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റു ചെയ്യാനോ ചോദ്യം ചെയ്യാനോ അന്വേഷണസംഘം ഇതുവരെ തയാറായിട്ടില്ല.
കൂട്ടബലാത്സംഗത്തിനിരയായ യുവതിയും പ്രതികളും നുണ പരിശോധനയ്ക്ക് തയാറാണെന്ന് രേഖാമൂലം എഴുതി നല്‍കിയിട്ടും പൊലിസ് ശാസ്ത്രീയ പരിശോധനയ്‌ക്കോ തുടര്‍ നടപടികള്‍ക്കോ തയാറായിട്ടില്ലെന്നും കത്തില്‍ പറയുന്നു. യുവതിയെ മാനസികമായി പീഡിപ്പിക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കൂട്ടബലാത്സംഗം ജാമ്യം പോലും ലഭിക്കാത്ത കേസാണെന്നിരിക്കെ പ്രതികള്‍ സി.ഐയുടെ സംരക്ഷണത്തോടെ സൈ്വര്യ വിഹാരം നടത്തുകയാണെന്നും അനില്‍ അക്കര കത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."