നിറങ്ങള്‍ക്ക് ജാതിയില്ലെന്ന സന്ദേശവുമായി 'ചിത്രദശകം'
കോഴിക്കോട്: ശ്രീനാരായണ ഗുരുവിന്റെ 'നമുക്ക് ജാതിയില്ല' വിളംബര ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സാംസ്‌കാരിക വകുപ്പ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ചിത്രദശക'ത്തിനു തുടക്കമായി.
പശസ്ത ചിത്രകാരന്‍മാരായ കെ. പ്രഭാകരന്‍, കബിത മുഖോപാധ്യായ, സന്തോഷ് നിലമ്പൂര്‍, സ്മിത ജി.എസ്, രാഘവന്‍ അത്തോളി, രഞ്ജിത്ത് കെ.കെ, അജയന്‍ കാരാടി, സുധാകരന്‍ എടക്കണ്ടി, മഹേഷ് കെ, ശാന്തേടത്തി എന്നിവരാണ് ചിത്രരചനയാണ് പ്രദര്‍ശനത്തിനുള്ളത്.
പ്രദര്‍ശനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കബിത മുഖോപാധ്യായ, സ്മിത ജി.എസ്, സുധാകരന്‍ എടക്കണ്ടി, ശാന്തേടത്തി, ഭാസി മലാപ്പറമ്പ് സംസാരിച്ചു.
രാഘവന്‍ അത്തോളി കവിത ആലപിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി ശേഖര്‍ അധ്യക്ഷനായി. മാവൂര്‍ വിജയന്‍ സ്വാഗതവും എന്‍. സുഭാഷ് ചന്ദ്രബോസ് നന്ദിയും പറഞ്ഞു. പ്രദര്‍ശനം 27 വരെ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."