മ്യാന്‍മര്‍ റോഹിംഗ്യന്‍ വംശഹത്യ നടത്തുന്നു: യു.എന്‍
ജനീവ: റോഹിംഗ്യന്‍ മുസ്‌ലിംകളെ വംശീയമായി തുടച്ചുനീക്കനാണ് മ്യാന്‍മാര്‍ ശ്രമിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭ. കൂട്ടബലാത്സംഗവും കൊലപാതങ്ങളും കാരണം പതിനായിരങ്ങളാണ് ബംഗ്ലാദേശിലേക്ക്് പലായനം ചെയ്യുന്നത്. സൈന്യത്തിന്റെ നിരന്തരമുണ്ടാകുന്ന കടന്നാക്രമണങ്ങളും കലാപങ്ങളും കാരണം മുപ്പതിനായിരം പേരാണ് വീടുകള്‍ ഒഴിഞ്ഞുപോയത്.
കുട്ടികളെ കൂട്ടക്കശാപ്പ് നടത്തിയും വീടുകള്‍ കൊള്ളയടിച്ചും മ്യാന്‍മര്‍ സൈന്യം റോഹിംഗ്യകളെ ബംഗ്ലാദേശിലേക്ക് പാലായനം നടത്താന്‍ നിര്‍ബന്ധിക്കുയാണെന്ന് ബംഗ്ലാദേശിലെ യു.എന്‍ അഭയാര്‍ഥി സംഘടനയുടെ മേധാവി ജോണ്‍ മാക് കിഷിക് പറഞ്ഞു.
മ്യാന്‍മറില്‍ കുട്ടികളെ സൈന്യം അരുംകൊല നടത്തിയും പുരുഷന്മാരെ വെടിവച്ചുകൊന്നും സ്ത്രീകളെ ബലാത്സംഗം ചെയ്തും വീടുകള്‍ അഗ്്‌നിക്കിരയാക്കിയും സൈന്യം റോഹിംഗ്യകളെ വംശനാശത്തിനു വിധേയരാക്കുകയാണെന്ന് അദ്ദേഹം ബി.ബി.സിയോട് പറഞ്ഞു. എന്നാല്‍ യു.എന്നിന്റെ പ്രസ്്താവനയോട് പ്രതികരിക്കാന്‍ മ്യാന്‍മര്‍ പ്രസിഡന്റിന്റെ വക്താവ് തയാറായില്ല.
അതേസമയം, റോഹിംഗ്യന്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് ഇതുവരെ തയാറായിട്ടില്ല. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായാല്‍ കൂടുതല്‍ പേരെ രാജ്യത്തേക്ക് അയക്കാന്‍ മ്യാന്‍മാര്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന ഭയം ബംഗ്ലാദേശിനുണ്ട്. ഇതോടെ ഒരു രാജ്യത്തും സ്വീകരിക്കപ്പെടാത്ത അവസ്ഥയിലാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."