അരൂര്‍ പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് തുടക്കം
അരൂര്‍:കേരളത്തിലെ യുവജനങ്ങളുടെ ഏറ്റവും വലിയ കലാ കായിക മാമാങ്കമായ കേരളോത്സവത്തിന് ഇന്ന് അരൂര്‍ ഹോളി ഏഞ്ചല്‍സ് റസിഡന്‍ഷ്യല്‍ സ്‌ക്കുളില്‍ വച്ച് തുടക്കം കുറിക്കും.26,27 തിയതികളിലായി നടക്കുന്ന കേരളോത്സവം അഡ്വ.എ.എം.ആരിഫ് എം.എല്‍.എഉദ്ഘാടനം നിര്‍വ്വഹിക്കും.
തുടര്‍ന്ന് നടക്കുന്ന മത്സരങ്ങള്‍ ഫാ.ഡോ.അഗസ്റ്റിന്‍ തറപ്പത്ത് ഫ്‌ളാഗ്ഓഫ് ചെയ്യും.കേരളോത്സവത്തിന് തുടക്ക്കുറിച്ചുകൊണ്ടുള്ള വിളംമ്പരജാഥ ശനിയാഴ്ച രാവിലെ 9ന് പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തുനിന്ന് ആരംഭിക്കും.
വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണാഭമായ ഘോഷയാത്ര നടക്കും. ലളിതഗാനം, കവിതാപാരായണം,ഓട്ടംതുള്ളല്‍,ചെണ്ട,ഉപന്യാസരചന,കവിതാരചന,പെയിന്‍ിംഗ്, പെന്‍സില്‍ ഡ്രോയിംഗ്,ഏകാങ്കനാടകം,മോണോ ആക്ട്,മിമിക്രി, പ്രസംഗം,മ്യദംഗം,വഞ്ചിപ്പാട്ട് എന്നീ പതിനഞ്ച് ഇനങ്ങളിലുള്ള കലാമത്സരങ്ങള്‍ ഞായറാഴ്ച രാവിലെ 9 ന് ചന്തിരൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ നടക്കും.
100,200,400 മീറ്റര്‍ ഓട്ടം, റിലേ, ഷോട്ട്പുട്ട്,ഡിസ്‌ക്കസ്,ജാവലിന്‍, ലോംഗ് ജംപ്,ഹൈ ജംപ് എന്നിവ ഞായറാഴ്ച രാവിലെ 10 മുതല്‍ അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് ഹൈസ്‌ക്കുളിലും നടക്കും.
ഫുട്‌ബോള്‍ മത്സരങ്ങള്‍ 26,27 തിയതികളില്‍ രാവിലെ 10 മുതല്‍ ചന്തിരൂര്‍ അല്‍ അമീന്‍ സ്‌ക്കൂളില്‍ നടക്കും.ട്വന്റി ട്വന്റി ക്രിക്കറ്റ് ഞായറാഴ്ച രാവിലെ 10 മുതല്‍ ചന്തിരൂര്‍ ഔവ്വര്‍ ലേഡി ഓഫ് മേഴ്‌സി സ്‌ക്കൂളില്‍ നടക്കും. വോളിബോള്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ കേരകല്‍പാ റോഡിനു സമീപം നടക്കും.
15 നും 38 വയസ്സിനും ഇടയിലുള്ളവരെയാണ് മത്സരത്തില്‍ പങ്കെടുപ്പിക്കുന്നത്.
കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം
ഹരിപ്പാട് : കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഇന്നും നാളെയുമായി മഹാദേവികാട് യു.പി സ്‌കൂള്‍ ഗ്രൗണ്ട്, എന്‍.ടി.പി.സി ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടക്കും.
ഇന്നു രാവിലെ ഒന്‍പതിന് കാര്‍ത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി വി. കൈപ്പള്ളില്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്തംഗം എസ് അല്ലി റാണി അധ്യക്ഷത വഹിക്കും.
സമാപന സമ്മേളനം നാളെ വൈകിട്ട് നാലിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്യും. സമ്മാനദാനവും അദ്ദേഹം നിര്‍വഹിക്കും.പ്രസി. ജിമ്മി വി. കൈപ്പള്ളി അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."