വെല്ലുവിളിയെയും നേരിടാന്‍ ഒന്നിച്ച് മുന്നേറണമെന്ന് സൗദി പ്രതിരോധ മന്ത്രി
ജിദ്ദ: സൈനിക, പ്രതിരോധ മേഖലക്ക് അതീവ പ്രാധാന്യമുള്ള സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയികൊണ്ടിരിക്കുന്നതെന്നും ഗള്‍ഫ് രാജ്യങ്ങള്‍ ഏതു വെല്ലുവിളിയെയും നേരിടാന്‍ ഒന്നിച്ച് മുന്നേറണമെന്നും സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്മാന്.
റിയാദില്‍ നടന്ന ജി.സി.സി പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തമായ ലക്ഷ്യത്തോടെ മുന്നോട്ടു പോകണം. വെല്ലുവിളികള്‍ നേരിടാന്‍ യോജിച്ച നീക്കമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിവിധ ജി.സി.സി രാജ്യങ്ങളെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രിമാരായ മുഹമ്മദ് ബിന്‍ അഹ്മദ് അല്ബവാര്ദി (യു.എ.ഇ), ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്ജലഹ്മ (ബഹ്റൈന്‍), ബദര്‍ സൗദ് അല്‍ ബുസൈദി (ഒമാന്‍), ഡോ. ഖാലിദ് അല്‍ അതിയ്യ (ഖത്തര്‍), ശൈഖ് ഖാലിദ് അല്‍ജര്‍റാഹ് അല്‍ സബാഹ് (കുവൈത്ത്) എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."