HOME
DETAILS

ജില്ലാ കൃഷിത്തോട്ടം അനുവദിക്കണം: ജില്ലാ വികസന സമിതി

  
backup
November 27 2016 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5

കാസര്‍കോട്: ജില്ലയില്‍ ജില്ലാ കൃഷിതോട്ടം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എം.രാജഗോപാലന്‍ എം.എല്‍.എയുടെ അനുവാദത്തോടെ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജനാണു പ്രമേയം അവതരിപ്പിച്ചത്.
നീലേശ്വരം ഉള്‍പ്പെടുന്ന കാസര്‍കോട് ജില്ലയുടെ മിക്ക പ്രദേശങ്ങളിലും സമ്പന്നമായ കൃഷി പാരമ്പര്യം നിലനിര്‍ത്തുന്ന പ്രദേശമാണ്. ഈ മേഖലയിലെ അമ്പതു ശതമാനത്തില്‍പരം ജനങ്ങള്‍ ഇന്നും കാര്‍ഷിക മേഖലയിലാണു പ്രവര്‍ത്തിച്ചു വരുന്നത്. തനതു കാര്‍ഷിക വിഭവങ്ങള്‍ മിക്കവയും പുനരുല്‍പാദന ക്ഷമത കുറഞ്ഞ് വംശനാശ ഭീഷണി നേരിടുന്ന അവസ്ഥയും നിലവിലുണ്ട്.
നവകേരള വിഷനു സംസ്ഥാനത്ത് തുടക്കം കുറിച്ചിട്ടുള്ളതിനാല്‍ ഡിസംബര്‍ എട്ടിന് ഇതിന്റെ വിവിധ പദ്ധതികള്‍ ആരംഭിക്കയാണ്. ജില്ലാതലത്തില്‍ താഴെത്തട്ടില്‍ വരെ ഇതിന്റെ സന്ദേശം എത്തേണ്ടതുണ്ട്. ജില്ലയില്‍ റവന്യൂ മന്ത്രിക്കാണ് ഏകോപനത്തിന്റെ ചുമതല. ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം 29നു രാവിലെ 10 നു കലക്ടറേറ്റില്‍ ചേരും. മുഴുവന്‍ വകുപ്പ് മേധാവികളും ഇതില്‍ പങ്കെടുക്കണമെന്നു വികസന സമിതി നിര്‍ദേശിച്ചു.
വിവിധ വകുപ്പുകളുടെ കഴിഞ്ഞമാസത്തെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലാകെ 1227 ഒഴിവുകളാണ് അറിവായിട്ടുള്ളത്. ജില്ലയിലെ സമ്പൂര്‍ണ വൈദ്യുതീകരണ പ്രവൃത്തികള്‍ ത്വരിതഗതിയിലാക്കാന്‍ എം രാജഗോപാലന്‍ എം.എല്‍.എ നിര്‍ദേശിച്ചു.
ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എഡി.എം കെ അംബുജാക്ഷന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം രാജഗോപാലന്‍ എം.എല്‍.എ, സബ് കലക്ടര്‍ മൃണ്‍മയി ജോഷി തുടങ്ങിയവര്‍ സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago
No Image

നിപ ബാധിച്ച് മരിച്ച 24 കാരന്‍ ഇരുമ്പന്‍പുളി കഴിച്ചിരുന്നതായി ബന്ധുക്കള്‍

Kerala
  •  3 months ago
No Image

ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ സംഘം തിരിച്ചെത്തി

International
  •  3 months ago
No Image

'നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ജാര്‍ഖണ്ഡിലെ പഞ്ചായത്തുകള്‍ ഭരിക്കുന്നു' ജനതക്കു മുന്നില്‍ വര്‍ഗീയ വിഷം വിളമ്പി വീണ്ടും പ്രധാനമന്ത്രി

National
  •  3 months ago
No Image

കെജ്‌രിവാളിന്റെ രാജി ഇന്ന്; ആരാകും പകരം?, സര്‍ക്കാര്‍ പിരിച്ചു വിടുമെന്നും സൂചന 

National
  •  3 months ago