ആറന്മുള: വ്യവസായ മേഖല പ്രഖ്യാപനത്തിലെ ഒത്തുകളി വിജിലന്‍സ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ്
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനുമതികളെല്ലാം റദ്ദു ചെയ്തതിനു പിന്നാലെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. വി.എസ്. അച്ചുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തിടുക്കപ്പെട്ട് പദ്ധതി പ്രദേശത്തെ വ്യവസായമേഖലയായി പ്രഖ്യാപിച്ചതില്‍ വ്യവസായമന്ത്രിയ്ക്കും വ്യവസായവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്കുമുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ് വിജിലന്‍സിന് പരാതി നല്‍കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പരാതി നല്‍കിയത്. അന്വേഷണം നടത്തിയാല്‍ അന്നത്തെ വ്യവസായമന്ത്രി അടക്കം കുടുങ്ങുമെന്നാണ് സൂചന.
2011 ല്‍ വ്യവസായ മേഖലാ പ്രഖ്യാപനം നടത്തുമ്പോള്‍ അതിനു മുന്നോടിയായുള്ള അവശ്യ നടപടികള്‍ പാലിച്ചില്ലെന്നത് വ്യവസായ വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്നു. പൊതുജനാഭിപ്രായം ആരായുകയോ ഇത് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണോ എന്നും പരിശോധിക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുമ്പോട്ടു പോയത്. ഇത്തരത്തില്‍ ചട്ടങ്ങള്‍ പാലിക്കാതെ വ്യവസായമേഖലാ പ്രഖ്യാപനം തിടുക്കത്തില്‍ നടത്തിയതില്‍ അന്നത്തെ വ്യവസായമന്ത്രി, വ്യവസായവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്കുള്ള പങ്കിനെപ്പറ്റി അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.
ഭൂസംരക്ഷണ നിയമം, ഭൂപരിധി നിയമം, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം എന്നിവ പാലിച്ച് പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് വ്യവസായ മേഖലാ പ്രഖ്യാപനത്തിനായി കെ.ജി.എസ് ഗ്രൂപ്പ് വ്യവസായവകുപ്പ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ 2010 ലും 2011 ലും അഡീ. പ്രിന്‍സിപ്പല്‍ സെക്രട്ടറി പദ്ധതിക്കാവശ്യമായ 500 ഏക്കര്‍ വയല്‍ മേഖലയുടെ സര്‍വേ നമ്പരുകള്‍ സമര്‍പ്പിക്കാന്‍ കെ.ജി.എസിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."