
കണ്‍സ്യൂമര്‍ ഫെഡ് പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം
പത്തനംതിട്ട: കടംകയറി നടുവൊടിഞ്ഞ സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷനെ സഹായിക്കാന്‍ വിഭാവനം ചെയ്ത പുനരുദ്ധാരണ പാക്കേജ് അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം. ഇടപാടുകള്‍ സുതാര്യമാക്കാനുള്ള പര്‍ച്ചേസ് കമ്മിറ്റി രൂപീകരണം അടക്കമുള്ള പാക്കേജിലെ നിര്‍ദേശങ്ങള്‍ അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. അതിനിടെ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ കടമാകട്ടെ ആയിരം കോടിയും കടന്നിട്ടുണ്ട്.
ഇടപാടുകള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രതിനിധികള്‍കൂടി ഉള്‍പ്പെട്ട പര്‍ച്ചേസ് കമ്മിറ്റി രൂപീകരിക്കുക, അനാവശ്യമായി വാടകയ്ക്ക് എടുത്തിരിക്കുന്ന ഓഫിസ് കെട്ടിടങ്ങളും ഗോഡൗണുകളും ഒഴിവാക്കുക, കെട്ടിക്കിടക്കുന്ന കേടായ സാധനങ്ങള്‍ കമ്പനികള്‍ക്ക് തിരികെ നല്‍കുക, ഉപയോഗശൂന്യമായതും കേടുപാടുകള്‍ പറ്റിയതുമായ വാഹനങ്ങള്‍ ലേലം ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് പുനരുദ്ധാരണ പാക്കേജ് മുന്നോട്ടു വയ്ക്കുന്നത്.
കൂടാതെ വിപണിയിലെ ഇടപെടലുകള്‍ക്കായി പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി 1500 മുതല്‍ 2000 വരെ നീതി വിപണന കേന്ദ്രങ്ങളോ സൂപ്പര്‍ മാര്‍ക്കറ്റുകളോ പൊതുവിതരണ കേന്ദ്രങ്ങളോ തുടങ്ങാനും ഈ സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങള്‍ ഇ-ടെണ്ടര്‍ വഴി വാങ്ങി വിതരണം ചെയ്യാനും പദ്ധതിയുണ്ട്. മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനവും കൈക്കൊണ്ടിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥര്‍ കാട്ടുന്ന കടുത്ത അലംഭാവം സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി ആയിരിക്കുകയാണെന്നാണ് ആരോപണം. അതിനിടെ കൂടിവരുന്ന കട ബാധ്യതയും ഫെഡറേഷന്റെ നടുവൊടിക്കുകയാണ്.
വായ്പാ കുടിശ്ശിക, ഓഹരി മൂലധനം തുടങ്ങിയ വകയില്‍ 1083.03 കോടി രൂപയുടെ കടബാധ്യതയാണ് നിലവില്‍ ഫെഡറേഷനുള്ളത്. ബാങ്ക് വായ്പ, പലിശ എന്നീ ഇനങ്ങളിലായി 491.15 കോടി രൂപയുടെ കുടിശ്ശിക വേറെയും. കൂടാതെ സ്ഥിര നിക്ഷേപം സ്വീകരിച്ച തുകയുടെ മുതലും പലിശയും ചേര്‍ത്ത് 180.56 കോടി തിരികെ നല്‍കാനുണ്ട്. നീതി, ത്രിവേണി, മെഡിക്കല്‍ സ്‌റ്റോര്‍ എന്നിവ വഴി സാധനങ്ങള്‍ വിറ്റ വകയില്‍ 234.63 കോടി രൂപ വിതരണക്കാര്‍ക്കും നല്‍കാനുണ്ട്. സര്‍ക്കാര്‍സഹകരണ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പ ഇനത്തില്‍ പലിശയായി മാത്രം 121.09 കോടി രൂപയും വിവിധ സ്ഥാപനങ്ങളില്‍ നിന്നും ഓഹരി മൂലധനമായി സ്വീകരിച്ച 56.60 കോടി രൂപയും കൂടി ചേര്‍ത്തുള്ള ബാധ്യതയാണ് 1083.03 കോടിയില്‍ എത്തി നില്‍ക്കുന്നത്. സാധനങ്ങള്‍ വാങ്ങിയതടക്കം നിരവധി അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് കണ്‍സ്യൂമര്‍ ഫെഡിന്റെ കോടികളുടെ ബാധ്യത സംബന്ധിച്ച വിവരം പുറത്തു വന്നിരിക്കുന്നത്. കെടുകാര്യസ്ഥതയും അനാവശ്യ ചെലവുമാണ് ബാധ്യതയ്ക്കു കാരണമായി ഫെഡറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്.
പരാതികളെ തുടര്‍ന്ന് സഹകരണവകുപ്പ് നടത്തിയ പരിശോധനയില്‍, അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ അഴിമതി നടത്തിയവരെപ്പറ്റി വ്യക്തമായ പരാമര്‍ശവുമുണ്ട്.
ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറുടെ സര്‍ക്കുലര്‍ പ്രകാരം വിവരങ്ങള്‍ പൊലിസിനു കൈമാറിയിട്ടുണ്ട്. എന്നാല്‍ ഈ നടപടി അട്ടിമറിക്കാന്‍ ചില ഉന്നതര്‍ ശ്രമിക്കുന്നതായും ജീവനക്കാര്‍ക്കിടയില്‍ ആരോപണം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിദര്‍ഭാജയം; മൂന്നാം രഞ്ജി ട്രോഫി കിരീടം; കേരളത്തിന് നിരാശ
Cricket
• 16 minutes ago
ഒന്നാം ഘട്ട വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഗസ്സയിലേക്കുള്ള സഹായങ്ങള്‍ തടഞ്ഞ് ഇസ്‌റാഈല്‍
International
• 29 minutes ago
മോഷ്ടിച്ചത് 22 വാഹനങ്ങള്‍, ഒടുവില്‍ വാഹനങ്ങള്‍ മോഷ്ടിക്കുന്ന ദമ്പതികളെ അറസ്റ്റു ചെയ്ത് കുവൈത്ത് പൊലിസ്
Kuwait
• 43 minutes ago
ഗസ്സയില്‍ ഇത് മരണം പെയ്യാത്ത പുണ്യമാസം; റമദാനില്‍ ആക്രമണം വേണ്ടെന്ന യു.എസ് നിര്‍ദേശം അംഗീകരിച്ച് ഇസ്‌റാഈല്‍
International
• an hour ago
പത്താംക്ലാസ് വിദ്യാര്‍ഥിക്കുനേരെ നായ്കുരണയെറിഞ്ഞ സംഭവം; അഞ്ച് വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കുമെതിരെ കേസ്
Kerala
• 2 hours ago
റൗളാ ശരീഫ് സന്ദര്‍ശനം ഇനി വേഗത്തില്‍; ഫാസ്റ്റ് ട്രാക്ക് സേവനം ആരംഭിച്ച് നുസുക് ആപ്പ്
Saudi-arabia
• 2 hours ago
കുട്ടിക്കാലത്ത് തിളച്ച വെള്ളം പതിച്ച് മുഖത്തേറ്റ പാട് മാറ്റാമെന്ന് വാഗ്ദാനംചെയ്ത് യുഎഇയിലെത്തിച്ചു, ഇപ്പോള്‍ വധശിക്ഷ കാത്ത് ജയിലില്‍; ഷെഹ്‌സാദിയുടെ മോചനം ആവശ്യപ്പെട്ട് പിതാവ് ഡല്‍ഹി ഹൈക്കോടതിയില്‍ | Shahzadi Khan Case
National
• 2 hours ago
ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും
uae
• 3 hours ago
ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന
latest
• 3 hours ago
ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value
Economy
• 3 hours ago
റമദാന് ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു
International
• 4 hours ago
ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്കൂളുകള്‍ക്ക് കഴിയുമോ?
uae
• 4 hours ago
ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന
uae
• 5 hours ago
പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന് പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍
Kerala
• 5 hours ago
റമദാന് തുടങ്ങി, യാചകര്‍ വരും, പണം കൊടുക്കരുതെന്ന് യുഎഇ പോലിസ്; സംഭാവന അംഗീകൃത മാര്‍ഗങ്ങളിലൂടെ മാത്രം
uae
• 8 hours ago
വെഞ്ഞാറമ്മൂട് കൂട്ടക്കൊല; പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്
Kerala
• 8 hours ago
ഷഹബാസിന്റെ കൊലപാതകം; കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലിസ്
Kerala
• 8 hours ago
UAE Weather Updates | യുഎഇയില്‍ ഇന്നത്തെ നോമ്പ് മഴയ്ക്കൊപ്പമാകാന്‍ സാധ്യത; ശക്തമായ കാറ്റും
uae
• 10 hours ago
UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്സ് എന്‍ഡോവ്മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം?
uae
• 5 hours ago
നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്
Kerala
• 5 hours ago
സംഘര്‍ഷം രക്ഷിതാക്കള്‍ ദൂരെ മാറി നിന്ന് നോക്കിക്കാണുകയായിരുന്നുവെന്ന് ഷഹബാസിന്റെ പിതാവ്; പുറത്ത് നിന്നുള്ളവരുടെ പങ്കും അന്വേഷിക്കുന്നു
Kerala
• 6 hours ago