മലയാള സാംസ്ക്കാരിക വേദി വാര്‍ഷികം
അരൂര്‍: കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി അരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പന്ത്രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാള സാംസ്ക്കാരിക വേദി വാര്‍ഷികവും കുടുംബസംഗമവും നടത്തി. ചന്തിരൂര്‍ റോട്ടറി ക്ലബ്ബ് ഹാളില്‍ നടന്ന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.രത്നമ്മ ഉദ്ഘാടനം ചെയ്തു.
മലയാള സാംസ്ക്കാരിക വേദി പ്രസിഡന്റ് എം.പി.സജിത്ത് അദ്യക്ഷനായിരുന്നു. ജിവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുറവൂരില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരമായ മാധവം ബാലിക സദനത്തിലെ അഗതികള്‍ക്ക് ഭക്ഷണത്തിനുള്ള സാധനങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ് ബാലികാ സദനം സെക്രട്ടറി കെ.ജി. ശ്രീധരന് ഭക്ഷണപൊതി നല്കി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് അംഗം തങ്കമ്മ കുഞ്ഞുമോള്‍, ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ. ഗോപാലന്, മലയാള സാംസ്ക്കാരിക വേദി അംഗങ്ങളായ എന്‍.സി. ഷാജിമോന്‍,കെ.കെ.ഉദയകുമാര്‍ എന്നിവര്‍ സംസാാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."