ബൈക്കപകടത്തില്‍ മരിച്ച സുഹൃത്തുക്കള്‍ക്ക് നാടിന്റെ യാത്രാമൊഴി
പട്ടിക്കാട്: കഴിഞ്ഞദിവസം പട്ടിക്കാട് പതിനെട്ടാം മൈലില്‍ ബൈക്കപകടത്തില്‍ മരിച്ച യുവാക്കള്‍ക്ക് ജന്മനാടിന്റെ യാത്രാമൊഴി. പട്ടിക്കാട് മഖാംപടിയിലെ പരേതനായ പുളിക്കല്‍ വേലായുധന്റെ മകന് രാമദാസന് (45), സുഹൃത്തും അയല്‍വാസിയുമായിരുന്ന കുന്നത്ത്പറമ്പില്‍ റംലത്തിന്റെ മകന് നവാഫ് (30) എന്നിവര്‍ക്കാണ് നാടും നാട്ടുകാരും കണ്ണീരോടെ യാത്രാമൊഴി നല്‍കിയത്.
പട്ടിക്കാട് വടംപുറംപാതയില് പതിനെട്ടാം മൈലില്‍ കഴിഞ്ഞദിവസം രാത്രിയിലാണ് അപകടമുണ്ടായത്. പാണ്ടിക്കാട് ഭാഗത്തേക്ക് പോകവെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് റോഡില്‍ നിന്ന് അരികിറങ്ങി മറിഞ്ഞ് മീറ്ററുകളോളം നിരങ്ങിനീങ്ങി എതിരേ വന്ന സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ സ്കൂട്ടര്‍ യാത്രികരായ രണ്ടുപേര്‍ക്കു പരുക്കേറ്റിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ പരുക്കേറ്റവരെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍, നവാഫ് സംഭവസ്ഥലത്തും രാമദാസന് ആശുപത്രിയില്‍ വച്ചും മരിച്ചു. ഇരുവരുടെയും മൃതദേഹം മഖാംപടിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അവസാനമായി ഒരുനോക്ക് കാണാന്‍ വന്‍ജനാവലിയാണ് തടിച്ചുകൂടിയത്. നവാഫ് ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയതാണ്. ഇദ്ദേഹത്തിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ തൊട്ടുമുന്നിലായിരുന്നു അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."